| Tuesday, 26th November 2024, 5:41 pm

നേതൃത്വവുമായുള്ള ഭിന്നത; വയനാട് ബി.ജെ.പിയില്‍ രാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: വയനാട്ടില്‍ ബി.ജെ.പി നേതൃത്വത്തില്‍ രാജി. ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റായിരുന്ന കെ.പി മധുവാണ് രാജിവെച്ചത്.

കേരളത്തിലെ ബി.ജെ.പി രണ്ട് ഗ്രൂപ്പായി തിരിഞ്ഞുകൊണ്ട് ഒരു രീതിയിലും മുന്നോട്ട് പോവാന്‍ പറ്റാത്ത തരത്തിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും ബി.ജെ.പിയില്‍ നിന്നും രാജിവെച്ച മധു പറഞ്ഞു.

ഇത്തരത്തിലുള്ള കേരളത്തിലെ ബി.ജെ.പിയുടെ പോക്കില്‍ തനിക്ക് അമര്‍ഷമുണ്ടെന്നും കെ.പി. മധു പറഞ്ഞു. സംസ്ഥാന നേതൃത്വം കെ. സുരേന്ദ്രന്‍ പക്ഷമായും കൃഷ്ണകുമാറിന്റെ പക്ഷമായും മാറിയെന്നും മധു പറഞ്ഞു.

പാര്‍ട്ടിയില്‍ സ്വരച്ചേര്‍ച്ചയില്ലെന്നും യോഗങ്ങളില്‍ തമ്മിലടിയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബി.ജെ.പിയില്‍ തമ്മിലടിയും ഭിന്നതയുമാണ് അതുകൊണ്ട് ഇനി ബി.ജെ.പിയില്‍ തുടരുന്നില്ലെന്നും മധു വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

പാലക്കാട് നടന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെയും തന്റെ സ്ഥാനാര്‍ത്ഥിയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന നിലപാടാണ് ഉണ്ടായതെന്നും ഇതിനോട് താന്‍ സഹകരിക്കില്ലെന്നും മധു കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയുമായി മധുവിന് അകല്‍ച്ചയുണ്ടെന്നും വന്യ ജീവി ആക്ടുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് ബി.ജെ.പിയില്‍ ഇയാള്‍ക്കെതിരെ നടപടി എടുത്തിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Content Highlight: conflict with leadership; Resigned from Wayanad BJP

We use cookies to give you the best possible experience. Learn more