പാട്ന: രഘുവതി രാഘവ രാജാറാം എന്ന ഗാനമാലപിച്ചതിന് മാപ്പ് പറയാന്‍ നിര്‍ബന്ധിതയായി ഗായിക. മുന്‍ മുഖ്യമന്ത്രി വാജ്പേയിയുടെ സ്മരണക്കായി പാട്‌നയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഗായിക ഗാനം ആലപിച്ചത്.
ഗാനത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ മാപ്പ് പറയാന്‍ ഗായിക സമ്മര്‍ദം നേരിടുകയായിരുന്നു. ‘മെയിന്‍ അടല്‍ രഹുംഗ’ പരിപാടിക്കിടെയാണ് സംഭവം.
ഈശ്വര്‍ അല്ലാഹ് തേരേനാം എന്ന് പാടിയതിന് പിന്നാലെയാണ് ഗായികക്കെതിരെ പ്രതിഷേധം കനത്തത്. പാട്‌നയിലെ ബാപ്പു സഭാഗര്‍ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. ഗായികയായ ദേവിയാണ് അധിക്ഷേപം നേരിട്ടത്.
പ്രതിഷേധത്തിനിടെ ഈശ്വര്‍ അല്ലാഹ് തേരേനാം എന്നത് ‘ശ്രീ രഘുനന്ദന്‍ ജയ് സിയ റാം, ജാനകി വല്ലഭ് സീതാ റാം’ എന്ന് ദേവി മാറ്റി പാടിയെങ്കിലും പ്രതിഷേധക്കാര്‍ ഗായികക്കെതിരെ ജയ് ശ്രീറാം മുഴക്കുകയായിരുന്നു.
പരിപാടിയുടേതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളില്‍ ഗായികയെ വേദിയില്‍ നിന്ന് ഇറക്കിവിടുന്നതായും കാണാം. പരിപാടിയുടെ സ്ഥിതിഗതികള്‍ മോശമായതോടെ മുന്‍ കേന്ദ്രമന്ത്രി അശ്വിനി ചൗബെ സ്ഥലത്തെത്തുകയുണ്ടായി.
ഇതിനുപിന്നാലെയാണ് ഗായിക മാപ്പ് പറയേണ്ടി വന്നത്. ‘ശ്രീരാമന് വേണ്ടിയാണ് ഞാന്‍ ഈ പാട്ട് പാടിയത്. ഇന്ത്യന്‍ സംസ്‌കാരം വിശാലമായ ഹൃദയമാണ്. ഞാന്‍ നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണം,’ എന്നാണ് ദേവി പറഞ്ഞത്.
മുന്‍ മന്ത്രിയെ കൂടാതെ ഡോ. സി.പി. താക്കൂര്‍, സഞ്ജയ് പാസ്വാന്‍, ഷാനവാസ് ഹുസൈന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് എക്സില്‍ പ്രതികരിച്ചു.
ധാരണയില്ലാത്ത ആളുകള്‍ക്ക് മുമ്പില്‍ ഗായികയ്ക്ക് മാപ്പ് പറയേണ്ടി വന്നുവെന്നും ബി.ജെ.പി ആദ്യകാലഘട്ടം മുതല്‍ സ്ത്രീ വിരുദ്ധരാണെന്നുമാണ് ലാലു പ്രസാദ് പ്രതികരിച്ചത്.
സീത മാതാവിനെ ഓര്‍മിപ്പിക്കുന്ന ജയ് ശ്രീറാം മുദ്രാവാക്യം ഉപയോഗിച്ച് തന്നെയാണ് രാജ്യത്തെ സ്ത്രീകളെ ബി.ജെ.പി അപമാനിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlight: Conflict over ‘Ishwar Allah tero naam’ bhajan at Patna event