ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്‌ക്കെതിരെ പാര്‍ട്ടിക്കകത്തു നിന്നുള്ള എതിര്‍പ്പ് രൂക്ഷമാകുന്നു. പരസ്യ പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തരുതെന്ന് ബി.ജെ.പി നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും വകവെക്കാതെ വാക്‌പ്പോര് തുടരുകയാണ്.
മുതിര്‍ന്ന ബി.ജെ.പി എം.എല്‍.എ ബസന ഗൗഡ പാട്ടീല്‍ യത്നാലാണ് ഇപ്പോള്‍ യെദിയൂരപ്പയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. കര്‍ണാടകയില്‍ നേതൃമാറ്റമുണ്ടാകുമെന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്. സംസ്ഥാനം പുതുവത്സരം ആഘോഷിക്കുന്ന (ഏപ്രില്‍ 13 ന് ഉഗാഡിക്ക്)ശേഷം പുതിയ മുഖ്യമന്ത്രി ചുമതലയേല്‍ക്കുമെന്നാണ് ബസന ഡൗഡ പറഞ്ഞിരിക്കുന്നത്.
താനായിട്ട് ഇനി മന്ത്രിസ്ഥാനം ചോദിച്ച് പോകില്ലെന്നും തങ്ങളുടെ സ്വന്തം ആളുതന്നെ മുഖ്യമന്ത്രി ആകുമെന്നും ഗൗഡ ആവകാശപ്പെട്ടു.
യെദിയൂരപ്പയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് നേരത്തെയും ഗൗഡ രംഗത്തെത്തിയിരുന്നു.
യെദിയൂരപ്പ കൂടുതല്‍ കാലം മുഖ്യമന്ത്രിയായി തുടരില്ലെന്നും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വടക്കന്‍ കര്‍ണാടക മേഖലയില്‍ നിന്നുള്ളയാളെ ആക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതായും ഗൗഡ ഒക്ടോബറില്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Conflict In Karnataka BJP, New Karnataka Chief Minister After Ugadi: BJP MLA’s Jab At BS Yediyurappa