| Saturday, 8th May 2021, 12:23 pm

കലഹമടങ്ങാതെ കര്‍ണാടക ബി.ജെ.പി; യെദിയൂരപ്പയെ പുകച്ചുപുറത്താക്കാന്‍ കച്ചകെട്ടി നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ണാടക ബി.ജെ.പിയില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
യെദിയൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതാക്കള്‍ ദല്‍ഹിയിലെത്തിയെന്നാണ് വിവരം.

കര്‍ണാടക ബി.ജെ.പിയില്‍ നേരത്തെ തന്നെ യെദിയൂരപ്പയ്‌ക്കെതിരെ എതിര്‍ ശ്ബ്ദം ഉയര്‍ന്നിരുന്നു.

നേരത്തെ ബി.ജെ.പി എം.എല്‍.എമാരായ ബസം ഗൗഡ യത്‌നാല്‍, രാജു ഗൗഡ, അഭയ് പാട്ടീല്‍, കല്‍ക്കപ്പ ബന്ദി എന്നിവര്‍ യെദിയൂരപ്പയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

യെദിയൂരപ്പ തങ്ങളെ പല തവണ അപമാനിച്ചുവെന്ന് ഇവര്‍ പറഞ്ഞിരുന്നു.

പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയെ നേരില്‍ കണ്ട് യെദിയൂരപ്പയ്‌ക്കെതിരെ പരാതി നല്‍കാനുള്ള നീക്കവും നടത്തിയിരുന്നു.

മുഖ്യമന്ത്രി യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യം ആവര്‍ത്തിച്ച് വിമത ബി.ജെ.പി എം.എല്‍.എ ബസന ഗൗഡ പാട്ടീല്‍ യത്നാല്‍ ശക്തമായി രംഗത്തുണ്ടായിരുന്നു. നിലവിലെ സര്‍ക്കാരിന് കീഴില്‍ ബി.ജെ.പി മുന്നോട്ട് പോകില്ലെന്നായിരുന്നു ഗൗഡ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Conflict in  BJP

We use cookies to give you the best possible experience. Learn more