തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിനടക്കം നടത്തിയ പിരിവിനെച്ചൊല്ലി ബി.ജെ.പിയില്‍ വിവാദം. മോദി അടുത്തിടെ നടത്തിയ കൊല്ലം, തൃശ്ശൂര്‍ സന്ദര്‍ശനത്തിനായി അഞ്ച് കോടിയോളം രൂപ പിരിച്ചെടുത്തെന്നാണ് ആരോപണം. ദേശാഭിമാനിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
പിരിച്ച തുകയെ സംബന്ധിച്ച് കണക്ക് പുറത്തുവിടാത്തതാണ് വിവാദത്തിന് കാരണം. കൊല്ലത്തെ യോഗം കഴിഞ്ഞയുടന്‍ കണക്ക് അവതരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും ഔദ്യോഗികപക്ഷം തയ്യാറായില്ല. തൃശ്ശൂരിലെ യോഗത്തിലും വലിയ പണപ്പിരിവാണ് നടത്തിയത്.
ALSO READ: ബിഹാറില്‍ സീമഞ്ചല്‍ എക്‌സ്പ്രസ് പാളം തെറ്റി: ആറു മരണം
രണ്ട് സ്ഥലത്തും സംസ്ഥാനത്തെ ബി.ജെ.പിയിലെ ഔദ്യോഗിക നേതൃത്വത്തിന് എതിരായാണ് വിമര്‍ശനം ഉയര്‍ന്നത്. തൃശ്ശൂരില്‍ മുരളീധരപക്ഷത്ത് നില്‍ക്കുന്ന ജില്ലാ നേതൃത്വത്തെ പൂര്‍ണമായും ഒഴിവാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഉള്‍പ്പടെയുള്ള കണക്കുകള്‍ പുറത്തുവിടണമെന്ന് മുരളീധരവിഭാഗം ദേശീയനേതൃത്വത്തോടും ആര്‍.എസ്.എസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇനി പണം ആവശ്യപ്പെടില്ലെന്ന് പറഞ്ഞാണ് പലരില്‍ നിന്നും വന്‍തുക വാങ്ങിയത്. അതേസമയം സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട മുരളീധരപക്ഷത്തെ പ്രതിക്കൂട്ടില്‍ കയറ്റിയാണ് ഔദ്യോഗികപക്ഷം ഈ ആരോപണത്തെ നേരിടുന്നത്.
കേന്ദ്രനേതൃത്വം നല്‍കിയ ആറ് കോടി രൂപ ഉള്‍പ്പെടെ നിര്‍മാണവുമായി ബന്ധപ്പെട്ട ഒന്നിനും കണക്കില്ലെന്നാണ് ആരോപണം.
WATCH THIS VIDEO: