കൊച്ചി: ഇന്ദിരാ ഗാന്ധി അനുസ്മരണത്തിനിടെ എറണാകുളം ഡി.സി.സിയില്‍ കയ്യാങ്കളി. കൊച്ചി മേയറെ മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. സൗമിനി ജെയിനെ മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് വൈസ് പ്രസിഡന്റ് നോര്‍മന്‍ ജോസഫ് രംഗത്തെത്തിയതോടെയാണ് തര്‍ക്കം തുടങ്ങിയത്.
ചടങ്ങില്‍ എന്‍.വേണുഗോപാല്‍ സംസാരിച്ച് കഴിഞ്ഞ ഉടനെ അപ്രതീക്ഷിതമായി നോര്‍മന്‍ ജോസഫ് എഴുന്നേറ്റ് നില്‍ക്കുകയും മേയറെ ഉടന്‍ മാറ്റണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ മേയറെ വെച്ച് കൊണ്ട് ഇനിയും മുന്നോട്ട് പോകാനാവില്ല എന്നും എത്തിനാണ് ഇവരെയൊക്കെ സംരക്ഷിച്ച് നിര്‍ത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇതോടെ ചടങ്ങില്‍ പങ്കെടുത്ത മറ്റുള്ളവര്‍ എഴുന്നേറ്റ് വന്ന് ഇദ്ദേഹത്തോടെ സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍ രോഷത്തോടെ ഇദ്ദേഹം പ്രതികരിക്കുകയായിരുന്നു. ഇന്ദിരാഗാന്ധി അനുസ്മരണത്തിന് വേണ്ടിയല്ല വന്നിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് മേയറെ മാറ്റണമെന്നും നോര്‍മന്‍ ജോസഫ് ആവശ്യപ്പെട്ടു.
താനടക്കമുള്ള നേതാക്കളോട് പോലും മേയര്‍ മാന്യമായി പെരുമാറുന്നില്ലെന്നും ജോസഫ് പറഞ്ഞു. തുടര്‍ന്ന് ഇദ്ദേഹത്തെ പിടിച്ച് മാറ്റാന്‍ മറ്റു നേതാക്കള്‍ ശ്രമിച്ചെങ്കിലും അവരെ തള്ളിമാറ്റി മുന്നോട്ട് വരികയായിരുന്നു ഇദ്ദേഹം. തുടര്‍ന്ന് ഉന്തും തള്ളും ഉണ്ടായി. അനുസ്മരണ സമ്മേളനത്തിനിടെയുണ്ടായ അപ്രതീക്ഷിത സംഭവം കണ്ട് ചടങ്ങില്‍ ഉണ്ടായിരുന്നവരെല്ലാം സ്തബ്ധരാവുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പരിപാടിയില്‍ മേയര്‍ സൗമിനി ജെയ്ന്‍ പങ്കെടുത്തിരുന്നു. കെ.വി.തോമസ്, കെ.ബാബു, ഡൊമനിക് പ്രസന്റേഷന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ ചടങ്ങിലുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ബ്ലോക്ക് വൈസ്.പ്രസിഡന്റ് നോര്‍മന്‍ ജോസഫിനെ ഡി.സി.സി പ്രസഡിന്റ് സസ്പെന്‍ഡ് ചെയ്തതായി അറിയിച്ചു.