ന്യൂദല്‍ഹി: ആശങ്കകള്‍ നിലനില്‍ക്കെ ഇന്ത്യാ-ചൈന നിയന്ത്രണമേഖലയില്‍ സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം. വടക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ പാങ്കോക് തടാകത്തിനരികിലാണ് സംഘര്‍ഷം. ഇന്ത്യന്‍ സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പാന്‍ഗോംഗ് തടാകത്തിന്റെ വടക്കന്‍ തീരത്ത് ഇന്നലെയായിരുന്നു സംഘര്‍ഷം. മേഖലയിലെ മൂന്നില്‍ രണ്ടുഭാഗവും ചൈനയുടെ അധീനതയിലുള്ളതാണ്. ഇവിടെ കാവല്‍നില്‍ക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ പീപിള്‍ ലിബറേഷന്‍ സൈന്യം അക്രമണം നടത്തിയതിനെ തുടര്‍ന്നാണ്് സംഘര്‍ഷം ഉണ്ടായതെന്ന് എന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട ചെയ്യുന്നു. ഇരുസൈന്യങ്ങളും തമ്മില്‍ ഇന്നലെ സംഘര്‍ഷം നടന്നിരുന്നെന്നും. എന്നാല്‍ പ്രതിനിധിചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിച്ചെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു.
അരുണാചല്‍പ്രദേശില്‍ അടുത്തമാസം സൈന്യം യുദ്ധപരിശീലനം നടത്തുന്നതിനാല്‍ ഇനിയും ഇത്തരത്തിലുള്ള സംഭവം ഉണ്ടാകുമെന്ന് ഇന്ത്യന്‍സൈന്യം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ആര്‍മിയും വ്യോമസേനയും സംയുക്തമായാണ് പരിശീലനം നടത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി. ജിന്‍പിങ്ങും അടുത്തമാസം കൂടിക്കാഴ്ചനടത്താനിരിക്കെയാണ് സംഘര്‍ഷം ഉണ്ടായിരിക്കുന്നത്. ഇന്ത്യ-ചൈന നിയന്ത്രണ രേഖയും വ്യാപാരഉടമ്പടികളും ചര്‍ച്ചയാകുന്ന കൂടിക്കാഴ്ച ഒക്ടോബര്‍ 10-12 തിയ്യതികളില്‍ തമിഴ്നാട്ടിലെ ചെന്നൈയിലാണ് നടത്താനുദ്ദേശിച്ചിരിക്കുന്നത് .
നേരത്തെ കശ്മീരിനെ ലഡാക്ക്,കശ്മീര്‍ എന്നീ രണ്ടു കേന്ദഭരണപ്രദേശങ്ങളായി മാറ്റിയ ഇന്ത്യന്‍ നീക്കത്തെ ചൈന വിമര്‍ശിച്ചിരുന്നു.വിഷയത്തില്‍ ചൈന പാകിസ്താനൊപ്പം നിലകൊള്ളുകയും ചെയ്തു. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ അസ്വാരസ്യം ഉടലെടുക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ