|

മോദിയുടെ ശക്തി ക്ഷയിക്കുന്നത് വരെ സമയമുണ്ടെന്ന മിഥ്യാധാരണയിലാണ് രാഹുല്‍; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് പ്രശാന്ത് കിഷോര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.

ബി.ജെ.പിക്ക് മേല്‍ വിജയം നേടാന്‍ കോണ്‍ഗ്രസിന് കഴിയാത്തതിന്റെ കാരണം രാഹുല്‍ ഗാന്ധിയാണെന്നാണ് പ്രശാന്തിന്റെ വിമര്‍ശനം.

മോദിയുടെ ശക്തി ക്ഷയിക്കുന്നത് വരെ സമയമുണ്ടെന്ന മിഥ്യാധാരണയിലാണ് രാഹുലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ഒരു പക്ഷേ ജനങ്ങള്‍ മോദിയെ വലിച്ചെറിയുന്ന കാലമുണ്ടായേക്കാമെന്നും എന്നാല്‍ പോലും ബി.ജെ.പി എങ്ങും പോകില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ദശകങ്ങളോളം ബി.ജെ.പിയോട് പോരാടേണ്ടി വരുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ബി.ജെ.പി വരും ദശകങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവഗണിക്കാന്‍ പറ്റാത്ത ശക്തിയായി തുടരുമെന്ന നേരത്തെ പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു.
ഗോവ സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ജയിച്ചാലും തോറ്റാലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു ബി.ജെ.പി ആയിരിക്കുമെന്നും ആദ്യ 40 വര്‍ഷം ഇന്ത്യയില്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്നത് പോലെയായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

” നിങ്ങള്‍ വോട്ടര്‍മാരുടെ തലത്തില്‍ നോക്കിയാല്‍, ഇത് മൂന്നിലൊന്നിനും മൂന്നില്‍ രണ്ടിനും ഇടയിലുള്ള പോരാട്ടമാണ്. മൂന്നിലൊന്ന് ആളുകള്‍ മാത്രമാണ് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത് അല്ലെങ്കില്‍ ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നത്.

ബാക്കി മൂന്നില്‍ രണ്ട് ഭാഗവും 10, 12 അല്ലെങ്കില്‍ 15 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി വിഭജിക്കപ്പെടുന്ന വിധത്തില്‍ ഛിന്നഭിന്നമാണ് എന്നതാണ് പ്രശ്നം, അത് പ്രധാനമായും കോണ്‍ഗ്രസിന്റെ പതനമാണ്,” പ്രശാന്ത് കിഷോര്‍ പറഞ്ഞു.

നേരത്തെ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ എത്തുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, അതിനിടെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രശാന്ത് രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Conflict between Congress andf Prashant Kishore