തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ വാഹനം കടത്തി വിടാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ കത്തിക്കുത്ത്. കഴിഞ്ഞ ദിവസം രാത്രി 11.30ടെയാണ് സംഭവം.
ടോള്‍പ്ലാസയിലെ രണ്ട് ജീവനക്കാര്‍ക്ക് സംഘര്‍ഷത്തില്‍ കുത്തേറ്റു. ടി.ബി. അക്ഷയ്, നിധിന്‍ ബാബു എന്നീ ജീവനക്കാര്‍ക്കാണ് കുത്തേറ്റത്.
ടോള്‍പ്ലാസയിലെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ രണ്ട് പേരാണെന്നും ഇവരുടെ വാഹനം തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.
അങ്കമാലി മുക്കന്നൂര്‍ സ്വദേശികളുടേതാണ് കാര്‍. കുത്തേറ്റ രണ്ട് പേരുടെയും നില ഗുരുതരമല്ല. ഇവരില്‍ നിന്ന് മൊഴിയെടുത്ത ശേഷം വിശദമായ അന്വേഷണം നടത്തും.
കുത്തേറ്റ ജീവനക്കാരുടെ നില ഗുരുതരമല്ല. ഇന്നലെ രാത്രി 11.30 ടോള്‍പ്ലാസയിലെത്തിയ കാര്‍ കടന്നു പോകാന്‍ ഉടന്‍ ബാരിയര്‍ മാറ്റിയില്ല. ഇതേതുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. ഇത് പിന്നീട് കയ്യാങ്കളിയില്‍ കലാശിക്കുകയും കത്തിക്കുത്തിലേക്കെത്തുകയുമായിരുന്നു.
ടോള്‍പ്ലാസയില്‍ സാധാരണയായി തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. അതിനാല്‍ പ്രതികള്‍ക്ക് ജീവനക്കാരുമായി എന്തെങ്കിലും തരത്തിലുള്ള മുന്‍ വൈരാഗ്യമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Conflict at Thrissur Toll plaza, workers got injured by knife