തിരുവനന്തപുരം: സംസ്ഥാന കായികമേളയിലുണ്ടായ സംഘര്‍ഷത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. അന്വേഷണത്തില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

നാവാമുകുന്ദാ, മാര്‍ബേസില്‍ എന്നീ സ്‌കൂളുകളോട് സംഘര്‍ഷവുമായി ബന്ധപ്പെട്ട വിശദീകരണം തേടുമെന്നും ഉത്തരവില്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പ് ചേര്‍ന്ന റിവ്യൂ മീറ്റിങ്ങിലാണ് അന്വേഷണത്തിനുള്ള തീരുമാനം.
സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സമാപന ചടങ്ങിലായിരുന്നു സംഘര്‍ഷമുണ്ടായത്. സ്‌പോര്‍ട്‌സ് സ്‌കൂളുകളെ കിരീടത്തിന് പരിഗണിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.
പ്രതിഷേധത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായും വിദ്യാര്‍ത്ഥികളെ പൊലീസ് കൈയേറ്റം ചെയ്തതായും പരാതിയുയര്‍ന്നിരുന്നു. നീതി ലഭിക്കും വരെ പ്രതിഷേധം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരുന്നു.
വെബ്സൈറ്റില്‍ രണ്ടാം സ്ഥാനവും എന്നാല്‍ വേദിയില്‍ തഴയപ്പെട്ടെന്നുമാണ് നാവാമുകുന്ദ സ്‌കൂള്‍ ആരോപിച്ചത്. നാഷണല്‍ ചാമ്പ്യന്മാര്‍ പോലും ഉണ്ടായിട്ടും രണ്ടര വര്‍ഷത്തെ തങ്ങളുടെ അധ്വാനമാണ് ഇപ്പോള്‍ ഇല്ലാതായതെന്നും മാര്‍ ബേസില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സ്പോര്‍ട്സ് സ്‌കൂളായ ജിവി രാജയ്ക്ക് രണ്ടാം സ്ഥാനം നല്‍കിയതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ കളിയുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുകയുണ്ടായി.
Content Highlight: Conflict at State Sports Festival; Education Department order for investigation