തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘര്‍ഷം. എസ്.എഫ്.ഐ പ്രവര്‍ത്തകരും പരീക്ഷ ഭവന്‍ ജീവനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ നാല്‌പേര്‍ക്ക് പരിക്കേറ്റു. പരീക്ഷ ഭവന്‍ ജീവനക്കാരന്‍ ഷിബു, എസ്.എഫ്.ഐ പ്രവര്‍ത്തകരായ അമല്‍, ബിന്‍ദേവ്, ശ്രീലേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മൂന്ന് വിദ്യാര്‍ഥികളെ പരീക്ഷ ഭവനില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
‘സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുടെ പഠനസംബന്ധമായ വിവരം അന്വേഷിക്കാനായാണ് പരിക്ഷ ഭവനില്‍ എത്തിയതെന്നും, എന്നാല്‍ ബന്ധപ്പെട്ട വകുപ്പിന്റെ വിഭാഗം ഏതാണെന്ന് അറിയാത്തതുകൊണ്ട് അക്കാര്യം അന്വേഷിക്കുന്നതിനിടെ ഒരാള്‍ വന്ന് ചോദ്യം ചെയ്തു. അയാളോട് നിങ്ങളാരാണെന്ന് തിരിച്ച് ചോദിച്ചപ്പോള്‍ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ പരീക്ഷ ഭവനിലെ പതിനഞ്ചോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെതെന്നും,’ വിദ്യാര്‍ഥികള്‍ പറയുന്നു.
എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു വിദ്യാര്‍ഥിക്ക് മാത്രമേ പരീക്ഷ ഭവന്റെ അകത്തേക്ക് പ്രവേശിക്കാനാവു എന്നും അക്കാര്യം വിദ്യാര്‍ഥികളോട് പറഞ്ഞെങ്കിലും അത് കേട്ടില്ലെന്നും പരീക്ഷ ഭവന്‍ ജീവനക്കാര്‍ പറഞ്ഞു.
ജോലി ചെയ്തുകൊണ്ടിരുന്ന ഉദ്യോഗസ്ഥന് മേല്‍ തട്ടി കയറുകയും മര്‍ദിക്കുകയുമായിരുന്നു വിദ്യാര്‍ഥികള്‍ ചെയ്തതെന്ന് പരീക്ഷാ ഭവന്‍ ജീവനക്കാര്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Conflict at Calicut University; Injury to employee and SFI leader