| Tuesday, 21st April 2020, 9:14 am

രാഷ്ട്രപതി ഭവനില്‍ ശുചീകരണത്തൊഴിലാളിയുടെ ബന്ധുവിന് കൊവിഡ്-19; 125 കുടുംബങ്ങള്‍ നിരീക്ഷണത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഷ്ട്രപതി ഭവനില്‍ ശുചീകരണ തൊഴിലാളിയുടെ ബന്ധുവിന് കൊവിഡ് 19. ശുചീകരണ തൊഴിലാളിയുടെ മരുമകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതേതുടര്‍ന്ന് രാഷ്ട്രപതി ഭവന്‍ കോംപ്ലക്‌സിലെ 125ഓളം വരുന്ന  ജീവനക്കാരുടെ കുടുംബങ്ങളോട് സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. ഇതേ ബ്ലോക്കില്‍ താമസിക്കുന്ന 25 കുടുംബങ്ങളെ തീവ്ര നരീക്ഷണത്തിലാക്കിയിട്ടുമുണ്ട്.

രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ അമ്മ കൊവിഡ് ബാധിച്ചാണ് മരിച്ചത്. ഇതേതുടര്‍ന്ന് കുടുംബത്തിലുള്ളവരെ ഐസൊലേഷനിനാക്കിയിരുന്നു.

തുടര്‍ന്ന് കൊവിഡ് പരിശോധനയില്‍ സ്ത്രീക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കുടുംബത്തിലെ മറ്റെല്ലാവരും നെഗറ്റീവ് ആണ്.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 18,000 ത്തിലേക്കെത്തുന്നു. തിങ്കളാഴ്ച മാത്രം 1500ലധികം കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.

559 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രാജ്യത്ത് ഏപ്രില്‍ 20ന് ശേഷം കേരളം, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ലോക്ക് ഡൗണിന് ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

അതേസമയം ദല്‍ഹി, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more