ഇംഫാലിലെ അന്നത്തെ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലിസായ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരമാണ് വെടിയുതിര്‍ത്തതെന്ന് സിങ്ങ് പറഞ്ഞു. 9 എം.എം പിസ്റ്റള്‍ ഉപയോഗിച്ച് നെഞ്ചിലായിരുന്നു വെടിയുതിര്‍ത്തത്.
വ്യാജ ഏറ്റുമുട്ടലിലൂടെ ഭീകരനെ വധിച്ച കാര്യം മണിപ്പൂര്‍ ഡി.ജി.പി.ക്കും മുഖ്യമന്ത്രിക്കും അറിയാമായിരുന്നെന്നും തന്റെ ജീവന് ഭീഷണിയുണ്ടാകുമോ എന്ന ഭയത്തിലാണ് താനെന്നും പോലിസ് കോണ്‍സ്റ്റബിള്‍ പറയുന്നു. തുടര്‍ന്ന് ഒന്നുകില്‍ തനിക്ക് സര്‍ക്കാര്‍ നീതി ഉറപ്പാക്കണം, അല്ലെങ്കില്‍ തന്റെ മകനെ അന്യായമായി കൊലപ്പെടുത്തിയ പോലിസുകാരനെ പകരം വീട്ടാന്‍ തനിക്ക് കൈമാറണം എന്ന പ്രതികരണവുമായി വെളിപ്പെടുത്തലിനു ശേഷം മീഷിയുടെ മാതാവ് രംഗത്തെത്തി.
2009 ല്‍ സഞ്ജിത് മീഷി പോലിസില്‍ കീഴടങ്ങുന്നതിനിടെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് പോലിസ് കമാന്റോകള്‍ക്ക് മേല്‍ ആരോപണമുണ്ടായിരുന്നു. നിരായുധനായ യുവാവിനെ വെടിയുതിര്‍ത്തിട്ടതില്‍ കനത്ത പ്രതിഷേധമായിരുന്നു മണിപ്പൂരില്‍. ദിവസങ്ങള്‍ക്കുശേഷം ഒരു ദേശീയ വാരിക നിരായുധനായ സഞ്ജിത് മീഷിയെ ഒരു കടയിലേക്ക് കൊണ്ടുപോയി വെടിയുതിര്‍ക്കുന്ന ചിത്രങ്ങളുമായി രംഗത്തെത്തിയിരന്നു