| Friday, 29th May 2020, 12:35 pm

'സാധാരണക്കാരന്റെ ശബ്ദമായിരുന്നു അദ്ദേഹം'; വീരേന്ദ്രകുമാറിന്റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യസഭാ അംഗവും മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവുമായ എം.പി വീരേന്ദ്രകുമാറിന്റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

രാജ്യസഭാംഗം കൂടിയായ എം.പി വീരേന്ദ്രകുമാറിന്റെ വേര്‍പാടില്‍ അതിയായ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും മികച്ച സാമാജികനായിരുന്നു അദ്ദേഹമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

സമൂഹത്തിലെ സാധാരണക്കാരുടേയും ദരിദ്രരുടേയും ശബ്ദമാകാനാണ് അദ്ദേഹം ശ്രമിച്ചെതന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും ദു:ഖത്തില്‍ പങ്കുചേരുന്നെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അടക്കം നിരവധി പേരാണ് രംഗത്തെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായ്ഡു, ആരോഗ്യമന്ത്രി കെ. കെ ശൈലജ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, സിനിമാ നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി നിരവധി പ്രമുഖരാണ് അനുശോചനമറിയിച്ച് രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more