ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ കരുണാനിധിയുടെ നിര്യാണത്തില്‍ അനുശോചനപ്രവാഹം. ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന നേതാവിനെ നഷ്ടമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
തമിഴ്‌നാടിനും രാജ്യത്തിനും നിരവധി സംഭാവന നല്‍കിയ വ്യക്തിയെ നഷ്ടമായെന്ന് രാഷ്ട്രപതി പറഞ്ഞു.
രാജ്യത്തിനകത്തും പുറത്തും ഏറെ ആരാധകരുള്ള വ്യക്തിയാണ് കരുണാനിധിയെന്ന്് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ സ്മരിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ നേതാവിനെ നഷ്ടമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
ALSO READ: എം.ജി.ആറിനെ “ദ്രാവിഡനാ”ക്കിയ കലൈഞ്ജര്‍
ഉത്തരേന്ത്യന്‍ മേധാവിത്വത്തിനെതിരെ ദക്ഷിണേന്ത്യയുടെ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ച നേതാവായിരുന്നു കരുണാനിധിയെന്ന് വി.എസ് പറഞ്ഞു.
മഹാനായ നേതാവിനെ രാജ്യത്തിന് നഷ്ടമായെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. തന്റെ ജീവിതത്തിലെ കറുത്തദിനമെന്ന് നടന്‍ രജനീകാന്ത് പറഞ്ഞു.
കരുണാനിധിയുടെ മരണം വേദനയുളവാക്കുന്നതാണെന്ന് ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം പ്രതികരിച്ചു.