എത്ര ലിറ്റര്‍ വെള്ളം വേണമെങ്കിലും ഈ റോഡ് നിഷ്പ്രയാസം വറ്റിച്ചെടുക്കും. ഇതിന്റെ പിന്നിലെ നിര്‍മ്മാണ രഹസ്യം തന്നെയാണ് ഇതിന് കാരണം. ഒരു പ്രത്യേകരീതിയില്‍ സംയോജിപ്പിച്ചെടുത്ത കോണ്‍ക്രീറ്റാണ് ഇത്തരം റോഡുകളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. വെള്ളപ്പൊക്കം ഉണ്ടാവുമ്പോഴും മഴപെയ്യുമ്പോഴുമെല്ലാം ഉണ്ടാകുന്ന വെള്ളം നിഷ്പ്രയാസം ഊര്‍ന്നിറങ്ങുന്ന വിധത്തിലാണ് ഈ കോണ്‍ക്രീറ്റ് നിര്‍മ്മിക്കുക.
റോഡുകളില്‍ വിരിച്ചിട്ടുള്ള കോണ്‍ക്രീറ്റിലെ വലിയ ചരലുകള്‍ അതിനു മുകളില്‍ വീഴുന്ന വെള്ളം താഴേക്ക് ഊര്‍ന്നിറങ്ങാന്‍ സഹായിക്കുന്നു. ഇങ്ങനെ ഊര്‍ന്നിറങ്ങുന്ന വെള്ളം താഴത്തെ തട്ടിലെ ഇഷ്ടിക കഷ്ണങ്ങളിലേക്ക് ഇറങ്ങുകയും പിന്നീട് ഇതുമായി ബന്ധിപ്പിച്ചിട്ടുള്ള ഓടകളിലേക്ക് ഒഴുകി ഇറങ്ങുകയും ചെയ്യും. ഇങ്ങിനെ വലിയ അളവിലുള്ള വെള്ളം റോഡുകളിലുടെ തന്നെ ഊര്‍ന്നിറങ്ങുന്നു.
വെള്ളപ്പൊക്കവും കാറ്റും മഴയുമെല്ലാം സാധാരണമായി ഉണ്ടാകാറുള്ളയിടങ്ങളില്‍ ഈ സംവിധാനം ഗുണം ചെയ്യുന്നതോടൊപ്പം വാഹനയാത്രകള്‍ സുരക്ഷിതമാക്കുകയും ചെയ്യും. ലാഫാര്‍ജ് തര്‍മാക് ആണ് ഈ കോണ്‍ക്രീറ്റ് വികസിപ്പിച്ചെടുത്തത്.
ഈ റോഡിന്റെ പ്രവര്‍ത്തനം പരീക്ഷിക്കുന്നതിന്റെ വീഡിയോ കാണാം 4000 ലിറ്റര്‍ വെള്ളമാണ് ആറ് മിനിറ്റിനുള്ളില്‍ ഈ റോഡ് വലിച്ചെടുത്തത്.