എറണാകുളത്ത് നിയന്ത്രണങ്ങള്‍ കര്‍ശനം; കണ്ടൈന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ധിപ്പിച്ചു
covid 19 Kerala
എറണാകുളത്ത് നിയന്ത്രണങ്ങള്‍ കര്‍ശനം; കണ്ടൈന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ധിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th July 2020, 11:06 am

കൊച്ചി: സമ്പര്‍ക്ക രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ മാത്രം 97 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒമ്പത് പേരൊഴികെ ബാക്കി എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ചെല്ലാനം ക്ലസ്റ്ററില്‍ 19 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

അതേസമയം ആലുവയില്‍ 37 പേര്‍ക്കും കീഴ്മാട് 15 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ 48, 35 വാര്‍ഡുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ