1844ൽ ജർമൻ മിഷനറികളുടെ കീഴിലാണ് കോമ്മൺവെൽത്ത് ഹാൻഡ്‌ലൂം ഫാക്ടറി കോഴിക്കോട് ടൗൺ ഹാൾ റോഡിൽ, മാനാഞ്ചിറയുടെ അരികിൽ സ്ഥാപിതമാകുന്നത്. മലബാറിൻറെ പേര് അന്താരാഷ്ട്ര മാർക്കറ്റിൽ എത്തിക്കുന്നതിൽ ഈ സ്ഥാപനം ഒരു വലിയ പങ്കു വഹിച്ചിരുന്നു. ഉയർന്ന ഗുണമേന്മയുള്ള തുണിത്തരങ്ങളാണ് ഇവിടെ ഉല്പാദിപ്പിച്ചിരുന്നത്.
നിയമവിരുദ്ധമായ ഒരു അടച്ചു പൂട്ടലും തുടർന്നുണ്ടായ നീക്കങ്ങളും ഈ സ്ഥാപനത്തെ നാശത്തിൻറെ വക്കിലേക്ക് തള്ളി വിട്ടു. തൊഴിലാളികളുടെ നിരന്തരമായ സമരങ്ങളുടെ ഫലമായി സ്ഥാപനം ഒരു ആധുനിക നെയ്ത്തുശാലയും മ്യൂസിയവുമായി പുനരാരംഭിക്കാനുള്ള ബില്ല് രാഷ്‌ട്രപതി പാസ്സാക്കി. എന്നാൽ സംസ്ഥാന സർക്കാരിൻറെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലിൻറെ അസാന്നിധ്യത്തിൽ കോംട്രസ്റ്റ് നെയ്ത്തുശാല നശിച്ചുകൊണ്ടിരിക്കുകയാണ്.