രാജസ്ഥാന്‍: രാജസ്ഥാനില്‍ തലവേദന ഒഴിയാതെ അശോക് ഗെലോട്ട് സര്‍ക്കാര്‍. സര്‍ക്കാറിനകത്ത് അഴിമതിക്കാരനായ ഒരു മന്ത്രിയുണ്ടെന്നും എത്രയും പെട്ടെന്ന് മന്ത്രി സഭയില്‍ നിന്ന് അഴിമതിക്കാരനെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എ രംഗത്ത്.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെഴുതിയ കത്തിലാണ് കോണ്‍ഗ്രസ് എം.എല്‍.എ ആയ ഭരത് സിംഗ് കുന്തന്‍പൂര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
അഴിമതിയുടെ മാഫിയയായ ആ മന്ത്രിയുടെ പേര് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സഭയിലെ കൊടിയ അഴിമതിക്കാരനായ മന്ത്രിയെ ഒഴിവാക്കിക്കൊണ്ട് ജനങ്ങള്‍ക്ക് സന്ദേശം നല്‍കണമെന്നും അദ്ദേഹം ഗെലോട്ടിനോട് ആവശ്യപ്പെട്ടു.
നേരത്തെ മദ്യം കൊറോണ വൈറസിനെ കൊല്ലുമെന്ന അവകാശവാദവുമായി ഇതേ എം.എല്‍.എ രംഗത്തെത്തിയിരുന്നു.
മദ്യത്തിന് വൈറസിനെ കൊല്ലാനുള്ള കഴുവുള്ളതിനാല്‍ ലോക്ക്ഡൗണ്‍ മൂലം സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന മദ്യശാലകള്‍ തുറക്കണമെന്നാണ് ആവശ്യപ്പെട്ട് ലോക് ഡൗണ്‍ സമയത്ത് ഭരത് സിംഗ് കുന്തന്‍പുര്‍ അശോക് ഗെലോട്ടിന് കത്തയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
comtent highlights: dispute in rajasthan government Without naming, Cong MLA writes to Rajasthan CM; demands removal of ‘most corrupt’ minister