ന്യൂ ദല്‍ഹി: രാജ്യത്തെ വ്യക്തികളുടെ കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായ പത്ത് ഏജന്‍സികള്‍ക്ക് അനുമതി. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര മന്ത്രാലയം ഇറക്കി. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സി.ബി.ഐ, എന്‍.ഐ.എ. എന്നിവര്‍ക്കുമാണ് സ്വകാര്യ വ്യക്തികളുടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഐ.ടി. ആക്ടിലെ റൂള്‍ നാല് പ്രകാരമുള്ള ഉത്തരവാണ് സൈബര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന് സെക്യൂരിറ്റി വിഭാഗത്തിന് വേണ്ടി പുറത്തിറക്കിയത്.
ALSO READ: സിറിയയ്ക്ക് പിന്നാലെ അഫ്ഗാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനൊരുങ്ങി അമേരിക്ക
ഇവര്‍ക്ക് കന്യൂട്ടറുകള്‍ നിരീക്ഷിക്കാനും സ്വകാര്യ ഡാറ്റകള്‍ ചോര്‍ത്താനും കഴിയും എതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമോ ആയാലോ മുന്‍കൂര്‍ അനുമതി വാങ്ങിയായിരുന്നു ഇത്രയും കാലം കമ്പ്യൂട്ടറുകളും മൊബൈലുകളും നിരീക്ഷിച്ചിരുന്നത്.
ഇനിമുതല്‍ പത്ത് ഏജന്‍സികള്‍ അനുവാദം കൂടാതെ പൗരന്റെ സ്വകാര്യതയിലേക്ക് കടന്നുചെല്ലാം. ആ തീരുമാനത്തിനെതിരെ ലോക്‌സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്‍.കെ.പ്രേമചന്ദ്രനാണ് നോട്ടീസ് നല്‍കിയത്.
MHA: Competent authority hereby authorizes the following security and intelligence agencies (in attached statement) for purposes of interception, monitoring and decryption of any information generated, transmitted, received or stored in any computer resource under the said act pic.twitter.com/3oH9e7vv6T
— ANI (@ANI) December 21, 2018
ഇന്റലിജന്‍സ് ബ്യൂറോ, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്റര്‍ ബ്യൂറോ ഓഫ് ടാക്‌സ്, ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് സി.ബി.ഐ, എന്‍.ഐ.എ.,റോ, ജമ്മു കശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് സിഗ്നല്‍ ഇന്റലിജന്‍സ്. ദല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് ചുമതല.
നിയമത്തിലൂടെ പൗരന്‍മാര്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണം വഴി അവരെ നിരീക്ഷിക്കാനും ഡേറ്റ പിടിച്ചെടുക്കാനും കഴിയുമെന്ന് ഐ.ടി. വിദഗ്ധര്‍ വിലയിരുത്തുന്നു. പൗര സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും വിമര്‍ശനമുണ്ട്.