കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നയാളാണെങ്കില്‍ ശ്രദ്ധിക്കൂ!
Life Style
കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നയാളാണെങ്കില്‍ ശ്രദ്ധിക്കൂ!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th July 2012, 5:15 pm

പല രോഗങ്ങള്‍ക്കും കാരണം ജീവിത സാഹചര്യങ്ങളില്‍ വന്ന മാറ്റങ്ങളാണ്. മാറിയ ജീവിത സാഹചര്യം സൃഷ്ടിച്ച രോഗങ്ങളിലൊന്നാണ് കമ്പ്യൂട്ടര്‍ വിഷന്‍ രോഗം. അമിതമായ കമ്പ്യൂട്ടര്‍ ഉപയോഗം, ശരിയായ രീതിയിലല്ലാത്ത ഉപയോഗം, എന്നിവമൂലം തലവേദന, കണ്ണുവേദന, കണ്ണുകള്‍ക്ക് ക്ഷീണം, കഴുത്തുവേദന തുടങ്ങിയവ ഉണ്ടാകും. സാധാരണയായി കണ്ണുകള്‍ മിനിറ്റില്‍ 15 പ്രാവശ്യം തുറന്നടയേണ്ടതാണ്. എന്നാല്‍ കമ്പ്യൂട്ടറില്‍ മുഴുകിയിരിക്കുമ്പോള്‍ ഇതിന്റെ തോത് കുറയുകയും കണ്ണില്‍ ശരിയായ രീതിയില്‍ കണ്ണുനീര്‍ വ്യാപിക്കാതിരിക്കുകയും കണ്ണില്‍ വരള്‍ച്ച, തലവേദന, കണ്ണുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കമ്പ്യൂട്ടറിന്റെ മോണിറ്റര്‍ കണ്ണില്‍ നിന്നും നിശ്ചിത അകലത്തില്‍ വെക്കുക.

മോണിറ്ററിന്റെ ഉയരം കണ്ണുകള്‍ക്ക് നേരെയോ അല്ലെങ്കില്‍ താഴെയോ ആയി ക്രമീകരിക്കുക.

തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ അഞ്ച് മിനിറ്റ് കണ്ണിന് വിശ്രമം നല്‍കണം. വെറുതെ കണ്ണടച്ചിരിക്കുകയോ, ദൂരെയെവിടെങ്കിലും നോക്കുകയോ ചെയ്യാം.

കണ്ണിന് എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ കാണിക്കുക.

വിശദമായ കണ്ണു പരിശോധന നടത്തുക.