വാഷിങ്ടണ്‍: യു.എസില്‍ ജോലിയാഗ്രഹിക്കുന്ന ഇന്ത്യന്‍ ടെക്കികള്‍ക്ക് തിരിച്ചടിയായി ട്രംപിന്റെ പുതിയ വിസ നിയമം. അത്ര സങ്കീര്‍ണമല്ലാത്ത കമ്പ്യൂട്ടര്‍ ജോലികള്‍ക്കായി ഇന്ത്യയില്‍ നിന്നും മറ്റും അമേരിക്കയില്‍ ജോലിയ്ക്കായി എത്തുന്നവര്‍ എച്ച്-1ബി വിസയ്ക്ക് അര്‍ഹരല്ലെന്നാണ് പുതിയ നിയമം പറയുന്നത്
ഇത്തരക്കാര്‍ക്ക് ലഭിക്കുന്ന എച്ച്-1ബി വിസയുടെ വ്യവസ്ഥകള്‍ യുഎസ് ആഭ്യന്തര വകുപ്പ് കര്‍ശനമാക്കിയതാണ് ടെക്കികള്‍ക്ക് തിരിച്ചടിയാവുന്നത്.
അതിസങ്കീര്‍ണമായ കമ്പ്യൂട്ടര്‍ ജോലികളില്‍ മികച്ച പ്രാവീണ്യമുള്ളവര്‍ക്കു മാത്രം വിസ ലഭ്യമാക്കാനാണ് തീരുമാനം. തിങ്കളാഴ്ച ആരംഭിച്ച 2018 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള വിസയ്ക്ക് അപേക്ഷിച്ചവരെ ഈ ചട്ടം ബാധിക്കും.
വിസ നിയമം കര്‍ശനമാക്കുന്നതോടെ ഇനിമുതല്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് ജോലികള്‍ക്കായി നിയമിക്കപ്പെടുന്നവരെപ്പറ്റി കമ്പനികള്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ജോലി സങ്കീര്‍ണമാണെന്നും പ്രഫഷണല്‍ ഡിഗ്രി വേണ്ടതാണെന്നും കമ്പനികള്‍ രേഖാമൂലം തെളിയിക്കണമെന്നും ചട്ടത്തില്‍ പറയുന്നു.
ഇത്തരം വിസ അപേക്ഷകള്‍ക്കൊപ്പം നല്‍കുന്ന തുടക്ക ശമ്പളവും കൂടുതല്‍ പരിശോധനാ വിധേയമാക്കും. കുറഞ്ഞ ശമ്പളത്തില്‍ അത്രസങ്കീര്‍ണമല്ലാത്ത കമ്പ്യൂട്ടര്‍ ജോലികള്‍ക്കായി ആളുകളെ നിയമിക്കുന്ന കമ്പനികളെ ലക്ഷ്യമിട്ടാണ് ഈ നീക്കം.
Don”t Miss: യുവതി പശുവിനെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ സംഘര്‍ഷം: അഞ്ചുപേര്‍ക്ക് പരുക്ക്
എച്ച് 1ബി വിസയിലധികവും നേടിയിരുന്നത് ഇന്ത്യക്കാരാണെന്നിരിക്കെ പുതിയ തീരുമാനം ഇന്ത്യയില്‍ നിന്ന് തൊഴിലിനു ശ്രമിയ്ക്കുന്നവരെയാകും കൂടുതല്‍ ബാധിക്കുക.