ഭോപാല്‍: ഭോപാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയസിങ്ങിന്റെ ജയിക്കുന്നതിന് വേണ്ടി യാഗവുമായി ആള്‍ദൈവം കമ്പ്യൂട്ടര്‍ ബാബയുടെ നേതൃത്വത്തിലുള്ള സന്ന്യാസിമാര്‍. കഴിഞ്ഞ ശിവരാജ് സിങ് സര്‍ക്കാരില്‍ മന്ത്രിപദവി ഉണ്ടായിരുന്നയാളാണ് കമ്പ്യൂട്ടര്‍ ബാബ.
മോദി സര്‍ക്കാര്‍ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെന്ന പരാതിയാണ് കമ്പ്യൂട്ടര്‍ ബാബ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുള്ളത്.
ഈ സന്ന്യാസിമാര്‍ കോണ്‍ഗ്രസിന് വേണ്ടിയല്ല, ബി.ജെ.പിയ്ക്ക് എതിരായാണ്. എല്ലാവരും ദിഗ് വിജയസിങ്ങിനെതിരെ മത്സരിക്കാന്‍ വിസമ്മതിച്ചു. പക്ഷെ പ്രജ്ഞാ സിങ്ങില്‍ തങ്ങളുടെ ബലിമൃഗത്തെ ബി.ജെ.പി കണ്ടു. സന്ന്യാസി വസ്ത്രം ധരിച്ചത് കൊണ്ട് ഒരാളെ സന്ന്യാസിയെന്ന് വിളിക്കാന്‍ കഴിയില്ല. ‘കാവല്‍ക്കാരനെ മാറ്റൂ’ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കമ്പ്യൂട്ടര്‍ ബാബ പറഞ്ഞു.
നാംദാസ് ത്യാഗി എന്ന യഥാര്‍ത്ഥ പേരുള്ള കമ്പ്യൂട്ടര്‍ ബാബ അടക്കം അഞ്ച് സന്ന്യാസിമാര്‍ക്ക് കഴിഞ്ഞ ബി.ജെ.പി സര്‍ക്കാര്‍ മന്ത്രി പദവി നല്‍കിയിരുന്നു. നര്‍മദാ നദിയുടെ നവീകരണവുമായി ബന്ധപ്പെട്ട ചുമതലകളായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ചുമതലയേറ്റ് ആറ് മാസം കൊണ്ട് പദവി രാജിവെച്ച ബാബ ഡിസംബറില്‍ തന്നെ പരസ്യമായി ബി.ജെ.പിയ്ക്ക വേണ്ടി പ്രചരണത്തിനിറങ്ങിയിരുന്നു.