ബെംഗളൂരു: അന്‍പത് രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സര്‍ക്കാര്‍ ജീവനക്കാരന് നിര്‍ബന്ധിത വിരമിക്കല്‍ (Compulsory Retirement) ശിക്ഷ വിധിച്ച അച്ചടക്ക സമിതിയുടെ ഉത്തരവ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി.
ജസ്റ്റിസ് ഡി.ജി. പണ്ഡിറ്റ്, ജസ്റ്റിസ് ആനന്ദ് രാമനാഥ് ഹെഗ്‌ഡെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അച്ചടക്ക സമിതി വിധിച്ച നിര്‍ബന്ധിത വരിമിക്കല്‍ റദ്ദാക്കിയത്.
ഇയാള്‍ക്കെതിരെ ചുമത്തിയ ശിക്ഷ കുറ്റത്തിന്റെ സ്വഭാവവുമായി ഒരു തരത്തിലും ചേര്‍ന്നു പോകില്ലെന്നും ആനുപാതികമല്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
2004ല്‍ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് എം.എസ്. കടക്കോല്‍ എന്നയാള്‍ നല്‍കിയ ഹരജിയിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്.
വിഷയം വീണ്ടും അച്ചടക്ക സമിതിക്ക് വിട്ട കോടതി, രണ്ട് മാസത്തിനുള്ളില്‍ ഉചിതമായ ശിക്ഷാവിധി പുറപ്പെടുവിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ധരവെഡില്‍ നിന്നും ബ്യാഡഗിയിലേക്ക് സ്ഥലം മാറി വന്ന സര്‍ക്കാര്‍ ജീവനക്കാരനായ ചന്ദാചാരിയുടെ സര്‍വീസ് റെക്കോഡ് അയക്കുന്നതിനായി 150 രൂപ ആവശ്യപ്പെട്ടെന്നായിരുന്നു ഇയാള്‍ക്കെതിരെയുണ്ടായിരുന്ന പരാതി.