| Thursday, 19th January 2023, 12:20 pm

ഞാനത് ചെയ്യില്ല, അത് ഗെയ്മിന്റെ സ്പിരിറ്റല്ലെന്ന് പറയുന്നവരോട് യോജിക്കുകയുമില്ല : അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മങ്കാദിങ്ങിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനും ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍.

മങ്കാദിങ് കളിയുടെ നിയമ പുസ്‌കത്തില്‍ പറഞ്ഞിട്ടുള്ള കാര്യമാണെന്നും അതിനെതിരെ സംസാരിക്കുന്നവരോട് വിയോജിപ്പ് അറിയിക്കുകയാണെന്നും അര്‍ജുന്‍ പറഞ്ഞു.

‘ഞാന്‍ മങ്കാദിങിനെ പൂര്‍ണമായും അനുകൂലിക്കുന്നു. അത് കളിയുടെ നിയമത്തില്‍ അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. ഈ രീതിയില്‍ നോണ്‍ സ്ട്രൈക്കറുടെ എന്‍ഡിലുള്ള താരത്തെ പുറത്താക്കുന്നത് ഗെയിമിന്റെ സ്പിരിറ്റിനു നിരക്കാത്തതാണെന്ന് പറയുന്ന ആളുകളോടു ഞാന്‍ യോജിക്കുന്നില്ല.

വ്യക്തിപരമായി പറയുകയാണെങ്കില്‍ ഞാനത് ചെയ്യില്ല. കാരണം ബൗളിങ്ങിന്റെ റണ്ണപ്പിനിടെ ഇടക്ക് ഓട്ടം നിര്‍ത്തി നോണ്‍ സ്ട്രൈക്കറുടെ എന്‍ഡിലെ ബെയ്ല്‍സ് തെറിപ്പിക്കുവാന്‍ എനിക്കു കഴിയില്ല. അതിന് ഒരുപാട് എഫര്‍ട്ട് എടുക്കേണ്ടതായിട്ടുണ്ട്.

അതുകൊണ്ട് എന്റെ എനര്‍ജി പാഴാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ ആരെങ്കിലും അത് ചെയ്യാന്‍ തയ്യാറാവുകയാണെങ്കില്‍ ഞാന്‍ അതിനെ പിന്തുണക്കുകയും ചെയ്യും,’ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു.

“I’m completely in favour of Mankading. It’s in the Law. For the people who say it’s against the spirit of the game, I disagree,” #ArjunTendulkar said.https://t.co/OzNx7YpGmL

— Circle of Cricket (@circleofcricket) January 18, 2023

ശ്രീലങ്കക്കെതിരെ സമാപിച്ച ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഒരു  റണ്ണൗട്ട് അപ്പീല്‍ പിന്‍വലിച്ചത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇതിനെ വിമര്‍ശിച്ച് പലരും രംഗത്ത് വന്നിരുന്നു. ലങ്കന്‍ നായകന്‍ ദസുന്‍ ഷണക സെഞ്ച്വറിക്ക് രണ്ടു റണ്‍സ് മാത്രം അകലെ നില്‍ക്കെയായിരുന്നു മുഹമ്മദ് ഷമി ‘റണ്ണൗട്ടാക്കിയത്.

നിലവില്‍ രഞ്ജി ട്രോഫിയില്‍ ഗോവക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ഗോവക്ക് വേണ്ടി മികച്ച പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. രഞ്ജിയില്‍ സെഞ്ച്വറി നേടി അരങ്ങേറ്റം ഗംഭീരമാക്കാന്‍ താരത്തിനായിരുന്നു. മൂന്ന് വിക്കറ്റുകളോടെ ബൗളിങ്ങിലും അര്‍ജുന്‍ തിളങ്ങിയിരുന്നു.

Content Highlights: Completely in favour of Mankading, it’s in the law: Arjun Tendulkar

We use cookies to give you the best possible experience. Learn more