| Wednesday, 29th September 2021, 1:38 pm

'ഹിസ് ഹൈനസ്സ് മോദി ജീ' വാര്‍ത്ത വ്യാജമെന്ന് ന്യൂയോര്‍ക്ക് ടൈംസ്; വ്യാജ വാര്‍ത്ത വ്യാപകമായി പ്രചരിപ്പിച്ച് ബി.ജെ.പി പ്രൊഫൈലുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത നല്‍കിയത് തങ്ങളല്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ്.

ബി.ജെ.പി അനൂകൂല പ്രൊഫൈലുകളില്‍ വ്യാപകമായി ന്യൂയോര്‍ക്ക് ടൈംസിന്റെ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്നും വ്യാജമാണെന്നും പത്രം തന്നെ വ്യക്തമാക്കി.

സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം ആവശ്യമായൊരു സമയത്ത്
ഇത്തരത്തില്‍ ഫോട്ടോ ഷോപ്പ് ചെയ്ത വ്യാജ വാര്‍ത്ത പങ്കുവെയ്ക്കുന്നത് തെറ്റായ വിവരം പ്രചരിപ്പിക്കുന്നതിന് മാത്രമാണ് കാരണമാകുന്നതെന്നും പത്രം വ്യക്തമാക്കി.

” ലോകത്തിലെ അവസാനത്തെ, മികച്ച പ്രതീക്ഷ” എന്ന തലക്കെട്ടോടെ മോദിയുടെ ഫോട്ടോ ഉള്ള വാര്‍ത്താ കട്ടിംഗ് ആണ് ബി.ജെ.പി പ്രൊഫൈലുകള്‍ പ്രചരിപ്പിക്കുന്നത്.

ഹിസ്‌ഹൈനസ് മോദിജി ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ടുകൊണ്ട് ഞങ്ങളുടെ രാജ്യത്തെ അനുഗ്രഹിക്കുന്നു എന്നാണ് ഫോട്ടോയുടെ അടിക്കുറുപ്പ്.

”ലോകത്തിലെ ഏറ്റവും പ്രിങ്കരനും കരുത്തനുമായ നേതാവ് ഞങ്ങളെ അനുഗ്രിക്കാന്‍ ഇവിടെ” എന്നും തലക്കെട്ടിന് താഴെ വിവരിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Completely Fabricated image, Newyork Times says  about Modi’s News

We use cookies to give you the best possible experience. Learn more