കണ്ണൂര്‍: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജനെ ബോംബ് എറിഞ്ഞ് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു. 36 ബി.ജെ.പി പ്രവര്‍ത്തകരെയാണ് വെറുതെ വിട്ടത്.
തലശ്ശേരി അഡീഷണല്‍ സെഷന്‍സ് ജില്ലാ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2000 ഡിസംബര്‍ 12നാണ് ഇ. പി ജയരാജനെതിരെ ആക്രമണം നടന്നത്. അന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന്‍ പാനൂരിലേക്ക് പോവുമ്പോഴായിരുന്നു ആക്രമണം.
1999ല്‍ കൊല്ലപ്പെട്ട സി.പി.ഐ.എം പ്രവര്‍ത്തകന്‍ കനകരാജിന്റെ അനുസ്മരണത്തില്‍ പങ്കെടുക്കാനായി പോയ ഇ. പി ജയരാജന്റെ വാഹനത്തിന് നേരേ ബി.ജെ.പി പ്രവര്‍ത്തകര്‍ ബോംബെറിയുകയായിരുന്നു. ജയരാജിന് പൊലീസ് സംരക്ഷണമുണ്ടായിരുന്നിട്ടും അക്രമം തടയാനായിരുന്നില്ല.
കേസിലുണ്ടായിരുന്ന 38 പ്രതികളില്‍ 20ാം പ്രതി വിചാരണക്കിടെ കൊല്ലപ്പെട്ടിരുന്നു. 21ാം പ്രതി രണ്ടുമാസങ്ങള്‍ക്ക് മുമ്പ് മരണപ്പെടുകയും ചെയ്തു. ബാക്കിയുള്ള 36 പ്രതികളെയാണ് സെഷന്‍സ് കോടതി വെറുതെ വിട്ടത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക