| Saturday, 22nd May 2021, 4:59 pm

രോഗികളുടെ എണ്ണം കുറയുന്നില്ല, തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍; മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ലാതായതോടെ സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. മെയ് 31 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്.

ഇന്നും നാളെയും രാത്രി 9മണിവരെ കടകള്‍ പ്രവര്‍ത്തിക്കാം. ഈ രണ്ടുദിവസം പൊതുഗതാഗതവും ഉണ്ടായിരിക്കും.

എന്നാല്‍ തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു.

സംസ്ഥാനത്തെ എ.ടി.എമ്മുകളും പെട്രോള്‍ പമ്പുകളും തുറന്നു പ്രവര്‍ത്തിക്കും കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ഗതാഗതവും പാല്‍, പത്രം പോലുള്ള അവശ്യ സര്‍വീസുകളും അനുവദിക്കും.

അതേസമയം സ്വകാര്യ സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. സംസ്ഥാനത്തു നിലവില്‍ 2,74,629 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 21.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

വെള്ളിയാഴ്ച 36,184 പുതിയ കേസുകളും 467 മരണങ്ങളുമാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ കേരളവും കര്‍ണാടകയും ലോക്കഡൗണ്‍ നീട്ടിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

complete closure in Tamil Nadu; The lockdown has been extended to May 31

We use cookies to give you the best possible experience. Learn more