| Wednesday, 30th October 2019, 9:12 am

ഒയോയും മെയ്ക്ക് മൈ ട്രിപ്പും വഞ്ചിക്കുന്നു, സുതാര്യതയില്ലെന്ന് പരാതി; അന്വേഷണത്തിന് ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്തെ യാത്രാ ബുക്കിങ് കമ്പനികളായ മെയ്ക്ക് മൈ ട്രിപ്പ്, ഗോഐബിബോ, ഹോട്ടല്‍ ബുക്കിങ് കമ്പനിയായ ഒയോ എന്നിവക്കെതിരെ വഞ്ചനാക്കുറ്റത്തിന് പരാതി. ഇത്തരം ഓണ്‍ലൈന്‍ കമ്പനികള്‍ നല്‍കുന്ന ഡിസ്‌കൗണ്ടുകള്‍, പണമിടപാടിലെ പ്രശ്‌നങ്ങള്‍, വഞ്ചന എന്നിവ ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷനാണ് (എഫ്.എച്ച്.ആര്‍.എ.ഐ) പരാതി നല്‍കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പരാതിയില്‍ കമ്പനികള്‍ക്കെതിരെ വിശദമായ അന്വേഷണം നടത്താന്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഉത്തരവിട്ടു.

ഈ മൂന്ന് കമ്പനികളുടെയും ബിസിനസ്സ് പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്നും പരാതിയില്‍ ആരോപിക്കുന്നു. മെയ്ക്ക് മൈ ട്രിപ്പും ഗോഐബിബോയും ഓണ്‍ലൈന്‍ പ്രബലരാണെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഒയോ പ്രഥമദൃഷ്ടാ പ്രബലരല്ലെന്നുമാണ് കണ്ടെത്തല്‍.

കമ്പനികള്‍ കോംപറ്റീഷന്‍ ആക്ടിലെ 3(എ) ലംഘിച്ചെന്നാണ് കമ്മീഷന്റെ പ്രധാന കണ്ടെത്തല്‍.

പണമിടപാടുകളില്‍ സുതാര്യത ഇല്ലാത്തതും ഡിസ്‌കൗണ്ട് നല്‍കുന്നതിലെ കൃത്യതയില്ലായ്മയും അംഗീകരിച്ച ചട്ടങ്ങള്‍ പാലിക്കാത്തതും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more