| Monday, 22nd April 2019, 7:31 pm

തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരസ്യത്തില്‍ സ്വന്തം ചിത്രം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് ടീക്കറാം മീണയ്‌ക്കെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുനന്തപുരം: പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങളില്‍ തന്റെ ചിത്രം വെച്ചതിനെതിരെ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ പരാതി. സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

കൊച്ചിയിലെ ഒരു അഭിഭാഷകനാണ് മീണയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് നല്‍കിയ പരസ്യത്തിലാണ് മീണയുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

ഞായറാഴ്ച കേരളത്തില്‍ ഇറങ്ങിയ പത്രങ്ങളിലാണ് മീണയുടെ ചിത്രം ഉള്‍പ്പെടുത്തിയ പരസ്യം നല്‍കിയിരിക്കുന്നത്. അതേസമയം മീണയ്‌ക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും, ശോഭ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.

ടിക്കാറാം മീണ തന്നെ വ്യക്തിപരമായി ഇകഴ്ത്തി കാണിക്കുകയാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. ടിക്കാറാം മീണ പിണറായിയുടെ ഓഫീസിന്റേയും എ.കെ.ജി സെന്ററിന്റെയും ജോലിയാണ് എടുക്കുന്നതെന്നുംഎല്ലാ തെരഞ്ഞെടുപ്പ് പ്രചാരണ സ്വീകരണങ്ങളിലും അയ്യന്റെ പേര് പറയുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

അയ്യന്റെ പേര് പറഞ്ഞാല്‍ നടപടി എടുക്കുമെങ്കില്‍, തനിക്കെതിരെ നടപടി എടുക്കട്ടെ എന്നും ശോഭാ സുരേന്ദ്രന്‍ വെല്ലുവിളിച്ചിരുന്നു.

We use cookies to give you the best possible experience. Learn more