ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി. ചെമ്പൂര്‍ സ്വദേശി നിഖിലിനാണ് മര്‍ദനമേറ്റത്.
സുഹൃത്തും അച്ഛനും തമ്മിലുണ്ടായ വാക്കുതര്‍ക്കം പരിഹരിച്ച ശേഷം റോഡില്‍ നില്‍ക്കുകയായിരുന്ന നിഖിലിനെ പൊലീസ് മര്‍ദിക്കുകയായിരുന്നു.
ഡിസംബര്‍ 31 രാത്രിയിലാണ് സംഭവം. നിലവില്‍ യുവാവ് വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് നിലത്തിട്ട് ചവിട്ടുകയും ലാത്തികൊണ്ട് കുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്ന് നിഖില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കണ്ടാലറിയുന്ന അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യുവാവിന്റെ അമ്മ ജയ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതിയില്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ലെന്നും നിഖിലിന്റെ കുടുംബം ആരോപിച്ചു.
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാന്‍ തീരുമാനിച്ചതായാണ് വിവരം.
Content Highlight: Complaint that the youth was beaten up by the police in Attingal