ഉപജില്ലാ കലോത്സവം കഴിഞ്ഞ് മടങ്ങവേ അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ചതായി പരാതി
Kerala News
ഉപജില്ലാ കലോത്സവം കഴിഞ്ഞ് മടങ്ങവേ അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ചതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th December 2024, 12:28 pm

എറണാകുളം: എറണാകുളം പിറവത്ത് സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ്. വിദ്യാർത്ഥിനിയുടെ പരാതിയിലാണ് കേസ്. ഉപജില്ലാ കലോത്സവം കഴിഞ്ഞ് മടങ്ങവേ അധ്യാപകൻ വിദ്യാർത്ഥിയെ ഉപദ്രവിച്ചെന്നാണ് കേസ്.

പിറവത്തെ ഒരു എയ്ഡഡ് സ്കൂൾ അധ്യാപകനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉപജില്ലാ കലോത്സവം കഴിഞ്ഞ് മടങ്ങവേ അധ്യാപകൻ വിദ്യാർത്ഥിയെ ഉപദ്രവിക്കുകയായിരുന്നു. ഇവർക്കൊപ്പം ഒരു വിദ്യാർത്ഥിനിയും അമ്മയും യാത്ര ചെയ്തിരുന്നു. ഇരുവരും ഇറങ്ങിയതിന് ശേഷമാണ് വിദ്യാർത്ഥിനി അതിക്രമത്തിനിരയായത്.

പിറവം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം നടന്നത് മുളംതുരുത്തി സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറിയിട്ടുണ്ട്. കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മുളംതുരുത്തി പൊലീസ് പറഞ്ഞു.

അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും മുന്നോട്ടെത്തിയിട്ടുണ്ട്.

 

Content Highlight: Complaint that the teacher molested the student while returning from the Kalatsavam