| Sunday, 13th October 2024, 1:46 pm

വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: വിജയദശമി ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. ആലപ്പുഴ കലവൂര്‍ പ്രീതികുളങ്ങരയിലാണ് സംഭവം. ആഘോഷങ്ങള്‍ക്കിടെ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായാണ് വിവരം. എന്നാല്‍ ഇതുവരെ പൊലീസിന് പരാതി ലഭിച്ചിട്ടില്ല.

രാത്രി നടന്ന ആഘോഷത്തിനിടെ മധ്യവയസ്‌കന്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിക്കുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ നിലവില്‍ ഒളിവിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

രാത്രി കുട്ടികളുടെ ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടയില്‍ സമീപത്തുണ്ടായിരുന്ന മധ്യവയസ്‌ക്കന്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിക്കുകയായിരുന്നു.

മുടി മുറിച്ചുവെന്ന് സംശയിക്കുന്ന ആള്‍ക്ക് പെണ്‍കുട്ടിയുടെ വീട്ടുകാരുമായി വിരോദമുണ്ടായിരുന്നുവെന്നും ഇക്കാരണത്താലായിരിക്കാം മുടി മുറിക്കാനിടയായതെന്നാണ് നിലവിലെ വിവരം.

പൊലീസിന് പരാതി ലഭിക്കുന്നതിനനുസരിച്ച് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുമെന്നും കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും വിവരം ലഭിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Updating…

Content Highlight: Complaint that student’s hair was cut during Vijayadashami celebrations

We use cookies to give you the best possible experience. Learn more