വയനാട്ടില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്ന് പരാതി
Kerala News
വയനാട്ടില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്ന് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th December 2024, 6:28 pm
മൃതദേഹം കൊണ്ടുപോയത് ഓട്ടോയിൽ

വയനാട്: വയനാട്ടില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മാശാനത്തിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്ന് പരാതി.

ആംബുലന്‍സ് വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് മൃതദേഹം ഓട്ടോയിലാണ് കൊണ്ടുപോയത്. ഇന്ന് (തിങ്കളാഴ്ച) നാല് മണിയോടെയാണ് സംഭവം.

ജില്ലാ ട്രൈബല്‍ ഓഫീസര്‍മാരെ ബന്ധപ്പെട്ടെങ്കിലും ‘നിലവില്‍ ആംബുലന്‍സ് ഇല്ല’ എന്ന മറുപടിയാണ് ലഭിച്ചത്. എടവക പള്ളിക്കല്‍ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോയില്‍ കൊണ്ടുപോകേണ്ടി വന്നത്.

വീട്ടില്‍ നിന്ന് ശ്മാശാനത്തിലേക്ക് ഓട്ടോയില്‍ മൃതദേഹം കൊണ്ടുപോകുകയായിരുന്നു. സംഭവത്തില്‍ ട്രൈബല്‍ വികസന വകുപ്പ് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്.

 

ഇന്ന് രാവിലെ മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തിന് പിന്നാലെയാണ് മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടുനല്‍കാതിരുന്ന നടപടി.

സംഭവത്തില്‍ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഘത്തിന്റെ കാര്‍ കണ്ടെത്തിയിരുന്നു. കണിയാമ്പറ്റയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. വയനാട് സ്വദേശി ഹര്‍ഷിദും സുഹൃത്തുക്കളുമാണ് പ്രതികള്‍.

പ്രതികള്‍ സഞ്ചരിച്ചിരുന്ന KL52 H 8733 എന്ന കാറാണ് മാനന്തവാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പ്രതികളെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

Content Highlight: Complaint that an ambulance was not released to take the body of the tribal woman in wayanad