നടി അന്ന രാജനെ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ടതായി പരാതി
Entertainment
നടി അന്ന രാജനെ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ടതായി പരാതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th October 2022, 7:33 pm

കൊച്ചി: നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ടതായി പരാതി. ആലുവ മുനിസിപ്പല്‍ ഓഫീസിന് സമീപമുള്ള വി(VI) ടെലികോം സ്ഥാപനത്തില്‍ വെച്ചാണ് അന്നക്ക് ദുരനുഭവം ഉണ്ടായത്.

സിം കാര്‍ഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ആണ് നടിയെ പൂട്ടിയിടുന്നതില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് അന്ന രാജന്‍ ആലുവ പൊലീസില്‍ പരാതി നല്‍കി.

ഇന്ന് വൈകുന്നേരം 4:30ടെയാണ് സംഭവം നടന്നത്. ടെലികോം ഓഫീസില്‍ ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നതിനായാണ് അന്ന എത്തിയത്. സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് നടിയെ ജീവനക്കാര്‍ പൂട്ടിയിടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Content Highlight: Complaint that actress Anna Rajan was locked in a telecom company