| Sunday, 3rd December 2017, 2:10 pm

അനധികൃത ഖനനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനു ബി.ജെ.പി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം; വീഡിയോ

എഡിറ്റര്‍

ബെംഗളൂരു: അനധികൃത ഖനനം റിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക ടി.വി ലേഖകനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. കര്‍ണാടകയിലെ തുംകുറില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് സംഭവം.

ബി.ജെ.പിക്കാര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംസ്ഥാനത്തെ അനധികൃത ഖനനത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയെ മാധ്യമപ്രവര്‍ത്തകനു നേരെയുള്ള അക്രമം.


Also Read: മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചാണ് ബി.ജെ.പി ജയിച്ചതെന്ന് അഖിലേഷ് യാദവ്


ഇന്നലെ രാവിലെയായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ കല്‍ബുറഗിയിലെ ജില്ലാ കമ്മീഷണര്‍ ഓഫീസിനു പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.

മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന കര്‍ണ്ണാടക കോണ്‍ഗ്രസ് നേതാവ് സുരാജ് ഹെഗ്‌ഡേ ആവശ്യപ്പെട്ടു. “റിപ്പോര്‍ട്ടറുടെ ജോലിയെന്നത് സത്യം പുറത്തുകൊണ്ടുവരിക എന്നതാണ്. ഓരാള്‍ തന്റെ ജോലിക്കിടയില്‍ അക്രമിക്കപ്പെടുക എന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്.” അദ്ദേഹം പറഞ്ഞു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more