| Saturday, 30th March 2024, 5:49 pm

മതചിഹ്നം ഉപയോ​ഗിച്ച് വോട്ട് തേടുന്നെന്ന പരാതി; സുരേഷ് ​ഗോപിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ​ഗോപിക്കെതിരെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പെരുമാറ്റച്ചട്ട ലം​ഘനത്തിന് പരാതി നൽകി. സ്ഥാനാർത്ഥിയുടെ മതചിഹ്നം ഉപയോ​ഗിച്ച് വോട്ട് പിടിക്കാൻ ശ്രമിക്കുന്നു, പ്രചാരണ നോട്ടീസിൽ പ്രിന്റിങ് ആൻഡ് പബ്ലിഷിങ് വിവരങ്ങൾ നൽകിയില്ലെന്നുമാണ് എൽ.ഡി.എഫ് നൽകിയ പരാതി.

ഇതിന് പിന്നാലെ പരാതിയിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ രം​ഗത്തെത്തി. മൂന്ന് ദിവസത്തിനകം പരാതിയിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിൽ വിശദീകരണം ലഭിച്ചതിന് ശേഷമാണ് മറ്റ് നടപടികളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കടക്കുക.

വോട്ട് അഭ്യർത്ഥിച്ചുള്ള സ്ഥാനാർത്ഥിയുടെ നോട്ടീസ് വിതരണം ചെയ്തപ്പോൾ അതിൽ പ്രിന്റിങ് ആൻഡ് പബ്ലിഷിങ് വിവരങ്ങൾ ഉൾപ്പെടുത്തിയില്ലെന്നാണ് എൽ.ഡി.എഫ് പ്രധാനമായും ആരോപിച്ചത്. നോട്ടീസിന്റെ എത്ര കോപ്പികൾ അച്ചടിച്ചെന്ന വിശദാംശങ്ങളും ആരാണ് അച്ചടിച്ചതെന്ന വിവരങ്ങൾ ഉൾപ്പടെ രേഖപ്പെടുത്തണമെന്ന ചട്ടം ലംഘിച്ചതായി അവർ പരാതിയിൽ പറഞ്ഞു.

അതോടൊപ്പം തന്നെ സുരേഷ് ​ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ വ്യാപകമായി മതചിഹ്നങ്ങൾ ഉപയോ​ഗിക്കുന്നതായും ഇത് മതസ്പർധക്ക് കാരണമാകുമെന്നും എൽ.ഡി.എഫ് നൽകിയ പരാതിയിൽ പറയുന്നു.

Content Highlight: Complaint of seeking votes by using religious symbols; Election Commission sought an explanation from Saruresh Gopi

We use cookies to give you the best possible experience. Learn more