ബലാത്സംഗത്തിരയായി, ക്രൂരമായി പരിക്കേറ്റു; വയനാട്ടില്‍ ആദിവാസി യുവതി അഞ്ച് ദിവസമായി ആശുപത്രിയില്‍
Kerala News
ബലാത്സംഗത്തിരയായി, ക്രൂരമായി പരിക്കേറ്റു; വയനാട്ടില്‍ ആദിവാസി യുവതി അഞ്ച് ദിവസമായി ആശുപത്രിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th May 2023, 9:51 pm

കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തതായി പരാതി. തിരുനെല്ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. ഗുരുതര പരിക്കുകളുമായി യുവതി അഞ്ച് ദിവസമായി വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. യുവതിയുടെ ജനനേന്ദ്രിയത്തിലടക്കം പരിക്കുണ്ട്.

പ്രതി അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് റിപ്പോട്ടുകള്‍. വ്യാഴാഴ്ച രാത്രി യുവതിയുടെ അമ്മയുടെ വീട് സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലെ ഉത്സവ ദിവസമാണ് യുവതിക്ക് നേര അക്രമമുണ്ടയത്.

വിവാഹ വാഗ്ദാനം നല്‍കിയാണ് യുവാവ് യുവതിയെ വീട്ടിലേക്ക് ആരുമില്ലാത്ത സമയത്ത് വിളിച്ചുവരുത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. അവശയായ യുവതിയെ ഉപദ്രവിച്ചയാളും സുഹൃത്തും ചേര്‍ന്നാണ് വയനാട് മെഡിക്കല്‍ കോളജിലെത്തിച്ചിരുന്നത്.

തുടക്കത്തില്‍ പൊലീസ് മൊഴിയെടുത്തപ്പോള്‍ പരാതി ഇല്ലെന്നായിരുന്നു യുവതി അറിയിച്ചത്. എന്നാല്‍ ഇയാള്‍ പരാതി കൊടുക്കന്നത് തടയാന്‍ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് യുവതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചക്ക് പൊലീസില്‍ പരാതി നല്‍കിയത്.

Content Highlight: Complaint of rape of tribal woman in Wayanad with promise of marriage