Kerala News
ദളിത് സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതി; തിരുവനന്തപുരത്ത് സന്നദ്ധ പ്രവര്‍ത്തകന്‍ മഹേഷ് പരമേശ്വരന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Aug 13, 05:51 pm
Friday, 13th August 2021, 11:21 pm

തിരുവനന്തപുരം: സുഹൃത്തിന്റെ പീഡന പരാതിയില്‍ തിരുവനന്തപുരത്തെ സന്നദ്ധ പ്രവര്‍ത്തകനും ഐ.ടി തൊഴിലാളിയുമായ മഹേഷ് പരമേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു. കരമന പൊലീസാണ് ഇയാളെ പിടികൂടിയത്.

പരാതിക്കാരിയുടെ പിതാവ് കൊവിഡ് ചികിത്സയിലായിരുന്ന സമയത്ത് വീട്ടില്‍ വെച്ച് മഹേഷ്  ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

ഐ.പി.സി, എസ്.സി, എസ്.ടി (1989 -ലെ അതിക്രമങ്ങള്‍ തടയല്‍ നിയമം (ഭേദഗതി 2015) തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുകയായിരുന്ന ഇയാള്‍ ഹോപ്പ് എന്ന പേരില്‍ ചാരിറ്റി ട്രസ്റ്റ് നടത്തുകയും ചെയ്തിരുന്നു. ഈ സംഘടനയിലെ പ്രവര്‍ത്തകയായിരുന്നു പരാതിക്കാരി.

സംഭവത്തില്‍ കേസ് എടുത്ത് പതിനാല് ദിവസം കഴിഞ്ഞതോടെയാണ് മഹേഷ് പരമേശ്വരന്‍ പൊലീസ് പിടിയിലായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Complaint of harassment of Dalit woman; Social Worker Mahesh Parameswaran arrested in Thiruvananthapuram