കൊച്ചി: സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനെതിരെ വഞ്ചനാകുറ്റത്തിന് കേസ്. സംഗീത പരിപാടിയുടെ പേരില്‍ പണം തട്ടിയെന്ന പരാതിയിലാണ് ഷാന്‍ റഹ്‌മാനെതിരെ കേസെടുത്തത്. എറണാകുളം സൗത്ത് പൊലീസിന്റേതാണ് നടപടി.
പ്രൊഡക്ഷന്‍ മാനേജരും ഷോ ഡയറക്ടറുമായ നിജുരാജിന്റെ പരാതിയിലാണ് കേസ്. കൊച്ചിയില്‍ സംഗീതനിശ സംഘടിപ്പിച്ച് 38 ലക്ഷം രൂപ തട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്. പരിപാടി കഴിഞ്ഞയുടനെ പണം നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ പണം ലഭിച്ചിട്ടില്ലെന്നും പരാതിക്കാരന്‍ പറയുന്നു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് പരാതിയില്‍ പരാമര്‍ശിക്കുന്ന സംഗീതനിശ നടന്നത്. ഷാന്‍ റഹ്‌മാന് പുറമെ അദ്ദേഹത്തിന്റെ പങ്കാളിക്കുമെതിരെയും കേസെടുത്തിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
Content Highlight: Complaint of embezzlement of Rs 38 lakhs by organizing a music night; Fraud case filed against Shaan Rahman