കോഴിക്കോട്: വടകരയില്‍ ആര്‍.എം.പി പ്രവര്‍ത്തകനെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി. കല്ലാമല സ്വദേശി അമിത് ചന്ദ്രനെയാണ് വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്നത്.
ഇതുസംബന്ധിച്ച് വടകര റൂറല്‍ എസ്.പിക്ക് അമിതിന്റെ പിതാവ് പരാതി നല്‍കി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അമിതിനെ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിച്ച് നിലത്തിട്ട ശേഷം ശരീരത്തിലൂടെ കാറ് കയറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്.
അപകടത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്നാണ് ആര്‍.എം.പി നേതാക്കള്‍ ആരോപിക്കുന്നത്. അപകടത്തില്‍ തുടയെല്ലുകള്‍ തകര്‍ന്ന അമിത് ഗുരുതര നിലയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ചോമ്പാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലായതിനാല്‍ അമിതിന്റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
മുഹമ്മദ് നിഷാദ് എന്ന വ്യക്തിയാണ് അമിതിനെ ഇടിച്ച കാര്‍ ഓടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content highlights: Complaint of attempted murder of RMP Worker in Vadakara