കായംകുളം: ആലപ്പുഴ കോണ്‍ഗ്രസില്‍ നേതാവിനെ സസ്പെന്റ് ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന എം. ലിജുവിനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഇല്ലിക്കല്‍ കുഞ്ഞുമോനെയാണ് കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ പരസ്യമായി ഇല്ലിക്കല്‍ കുഞ്ഞുമോന് രംഗത്ത് എത്തിയിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ തന്നെ ഒഴിവാക്കിയതില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു കുഞ്ഞുമോന്റെ ആരോപണം.
സീറ്റ് വിഭജനം സംബന്ധിച്ച് ഡി.സി.സിയില്‍ ചര്‍ച്ച ചെയ്തില്ലെന്നും പ്രവര്‍ത്തകരുടെ അഭിപ്രായം മാനിച്ചില്ലെന്നും ഇല്ലിക്കല്‍ കുഞ്ഞുമോന് പറഞ്ഞിരുന്നു.
കുഞ്ഞുമോനെ അനുകൂലിച്ച് നഗരത്തില്‍ ഫ്ലക്സുകള്‍ ഉയരുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ വലിയ പരാജയം നേരിട്ടതോടെ ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് സ്ഥാനം എം.ലിജു രാജി വെച്ചിരുന്നു.