| Thursday, 26th December 2013, 10:06 am

ഗള്‍ഫിലെ ഇന്ത്യന്‍ തടവുകാര്‍ക്ക് എംബസികളുടെ സഹായം ലഭിക്കുന്നില്ലെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] മക്ക: ഗള്‍ഫിലെ ഇന്ത്യന്‍ തടവുകാര്‍ക്ക് എംബസികളുടെ സഹായം ലഭിക്കുന്നില്ലെന്ന് പരാതി. മക്കയിലെ ഷിമോസി ജയിലില്‍ 500 തടവുകാരാണ് നിസ്സഹായാവസ്ഥയില്‍ കഴിയുന്നത്. ഹുറൂബ് പരിശോധനയില്‍ പിടിക്കപ്പെട്ട് 45 മലയാളികളടക്കം അഞ്ഞൂറുപേരെയാണ് ജയിലില്‍ അടച്ചിരിക്കുന്നത്.

മലയാളികളായ തടവുകാര്‍ക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നും  പ്രവാസി സംഘടനകളാണ് പലപ്പോഴും തടവുകാര്‍ക്ക് സഹായമെത്തിക്കുന്നതെന്നും പരാതിയുണ്ട്.

വിചാരണ വേഗത്തിലാക്കാനോ മതിയായ നിയമസഹായം ലഭ്യമാക്കാനോ ഇന്ത്യന്‍ എംബസികള്‍ തയ്യാറാകുന്നില്ല. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ജയിലില്‍ കഴിയുന്നവരില്‍ നിന്ന് വാങ്ങിക്കൊണ്ടുപോയെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായിട്ടില്ല.

സമാനമായ അവസ്ഥയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും മലയാളികളടക്കമുള്ള തടവുകാര്‍ക്കെന്നും വാര്‍ത്തയുണ്ട്.

സ്വദേശിവല്‍ക്കരണത്തെത്തുടര്‍ന്ന് നിതാഖത് പരിശോധന കര്‍ശനമാക്കിയതോടെ ചില സ്‌പോണ്‍സര്‍മാര്‍ തൊഴിലാളികളെ ഹുറൂബാക്കിയതിനെത്തുടര്‍ന്നാണ് ഏറെപ്പേരും ജയിലില്‍ ആയിരിക്കുന്നതെന്നാണ് സൂചന.

We use cookies to give you the best possible experience. Learn more