കൊല്ലം: കൊല്ലത്ത് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഗാനമേളയില്‍ ആര്‍.ആര്‍.എസിന്റെ ഗണഗീതം അവതരിപ്പിച്ചതായി പരാതി. കൊല്ലം മഞ്ഞിപ്പുഴ കോട്ടുക്കല്‍ ക്ഷേത്രോത്സവത്തിലാണ് ആര്‍.എസ്.എസ് ഗണഗീതം അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖില്‍ ശശിയാണ് പൊലീസില്‍ പരാതി നല്‍കിയത്. തിരുവിതാകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രത്തിലാണ് സംഭവം. അഖില്‍ ശശി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലും പരാതി നല്‍കിയിട്ടുണ്ട്.
ആര്‍.എസ്.എസിന്റെ കൊടി തോരണങ്ങള്‍ ക്ഷേത്രത്തില്‍ കെട്ടിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ദേശഭക്തിഗാനമാണ് ആലപിച്ചതെന്നാണ് ഉത്സവ കമ്മിറ്റി വിശദീകരണം നല്‍കിയിരിക്കുന്നത്.
നാഗര്‍കോവില്‍ നൈറ്റ് ബേര്‍ഡ്‌സ് എന്ന ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്. ഇന്നലെ (ശനിയാഴ്ച) ആയിരുന്നു ഗാനമേള. കാട്ടുക്കല്‍ ടീം ഛത്രപതിയാണ് പരിപാടി സ്‌പോണ്‍സര്‍ ചെയ്തതെന്നും നമസ്‌ക്കരിപ്പൂ ‘ഭാരതമങ്ങേ സ്മരണയെ’ എന്ന ഗണഗീതം ഉള്‍പ്പെടെ ആലപിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കോട്ടയം കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തില്‍ ഗായകന്‍ അലോഷി വിപ്ലവഗാനം പാടിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. വിഷയത്തില്‍ ഹൈക്കോടതി ഉള്‍പ്പെടെ പ്രതികരിച്ചിരുന്നു.
Content Highlight: Complaint alleging that RSS sang song at a temple festival in Kollam