| Sunday, 17th March 2013, 12:30 pm

പി.സി ജോര്‍ജിനെതിരെ ചെരിപ്പോങ്ങിയ വി.എസ് സുനില്‍ കുമാറിനെതിരെ ചട്ടലംഘനത്തിന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭയില്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ ചെരിപ്പോങ്ങിയ പ്രതിപക്ഷ എം.എല്‍.എ വി.എസ് സുനില്‍ കുമാറിനെതിരെ നിയമസഭാ ചട്ടലംഘനത്തിന് പരാതി.

കോണ്‍ഗ്രസ് അംഗം ജോസഫ് വാഴക്കന്‍ എം.എല്‍.എയാണ് സുനില്‍ കുമാറിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. നിയമസഭയില്‍ ബജറ്റ് അവതരണത്തിന് തൊട്ടുമുന്‍പ് ഉണ്ടായ പ്രതിപക്ഷ ബഹളത്തിനിടയിലാണ് പി.സി ജോര്‍ജ്ജിനെതിരെ സുനില്‍ കുമാര്‍ ചെരിപ്പോങ്ങിയത്.[]

സുനില്‍കുമാറിന്റെ പെരുമാറ്റം നിയമസഭാചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ചാണ് ജോസഫ് വാഴക്കന്‍ പരാതി നല്‍കിയത്. സുനില്‍ കുമാറിനെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ ജനങ്ങളുടെ വികാരമാണ് സഭയില്‍ പ്രതിഫലിപ്പിച്ചതെന്നാണ് സുനില്‍കുമാറിന്റെ വിശദീകരണം. സ്പീക്കര്‍ക്ക് ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കാമെന്നും സുനില്‍കുമാര്‍ അറിയിച്ചു.

നേതാക്കളെ ആക്ഷേപിക്കും വിധം പ്രസ്താവന നടത്തിയ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു വി.എസ് സുനില്‍ കുമാര്‍ ചരുപ്പോങ്ങിയത്.

സി.പി.ഐ നേതാവ് ടി.വി തോമസിന് വഴി നീളെ മക്കളുള്ളത് തനിക്കറിയാമെന്നും, തോമസിന്റെ പോലെ താന്‍ പെണ്ണുപിടിച്ചിട്ടില്ലെന്നും പി.സി ജോര്‍ജ് ആക്ഷേപിച്ചിരുന്നു.

ഗൗരിയമ്മയുടെ ആരോപണത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തൊണ്ണൂറ്റിയഞ്ച് വയസ് കഴിഞ്ഞിട്ടുള്ള”@$**#” (പരാമര്‍ശം രേഖപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട് ) ആണ് തനിക്കെതിരെ പറയുന്നത്. ഇവരെ കിഴവിയെന്ന് മാത്രമേ താന്‍ വിളിക്കുകയുള്ളുവെന്നും പി.സി ജോര്‍ജ്ജ് അധിക്ഷേപിച്ചിരുന്നു.

ടി.വി തോമസിന് വഴി നീളെ മക്കളുണ്ട്;ഗൗരിയമ്മ തൊണ്ണൂറ്റിയഞ്ചു വയസുള്ള “@$**#”:പി.സി ജോര്‍ജ്

We use cookies to give you the best possible experience. Learn more