മുംബൈ: ബോളിവുഡ് നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഊർമ്മിള മൺഠോദ്കര്‍ ഹിന്ദു വിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണവുമായി ബി.ജെ.പി. ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയ ഊർമ്മിള യ്‌ക്കെതിരെയും അവരെ അതിന് പ്രേരിപ്പിചെന്ന് കാണിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എതിരെയും പരാമര്‍ശം സംപ്രേക്ഷണം ചെയ്ത ചാനല്‍ മേധാവി രാജ്ദീപ് സര്‍ദേശായിക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Also Read പാലാ,തൊടുപുഴ റോഡിൽ നടന്ന വാഹനാപകടത്തിൽ 5 മരണം; അപകടത്തിൽപ്പെട്ടത് വിനോദയാത്ര പോയി വന്ന സംഘം
മുംബൈ സ്വദേശിയായ ബി.ജെ.പി. പ്രവർത്തകൻ സുരേഷ് നഖുവ പോവായ് പോലീസ് സ്‌റ്റേഷനിലാണ് ഊർമ്മിളയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഊർമ്മിളയുടെ പരാമര്‍ശം ഹിന്ദുക്കളെ വേദനിപ്പിച്ചിട്ടുണ്ടെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. മുംബൈ നോര്‍ത്ത് മണ്ഡലത്തിലാണ് ഊർമ്മിള മത്സരിക്കുന്നത്. ഹിന്ദുത്വം ലോകത്തിലെ ഏറ്റവും അക്രമസ്വഭാവമുള്ള മതമാണെന്ന് ടെലിവിഷന്‍ അഭിമുഖത്തില്‍ ഊർമ്മിള പറഞ്ഞുവെന്നാണ് ഇയാൾ ആരോപിക്കുന്നത്.
Also Read കെ.സുരേന്ദ്രന് പിന്തുണ ; പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയില്‍ നിന്ന് കൂട്ടരാജി
പരാതി പൊലീസ് സ്വീകരിച്ചു. നിയമ വിദഗ്ധരുടെ ഉപദേശം തേടിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. ഊർമ്മിള, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, രാജ്ദീപ് സര്‍ദേശായി എന്നിവര്‍ക്കെതിരെ ഐ.പി.സി 295എ, 505, 34 എന്നീ വകുപ്പുകള്‍ അനുസരിച്ച് കേസ് എടുക്കണമെന്നാണ് നഖുവ ആവശ്യപ്പെട്ടിരിക്കുന്നത്.