കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് ജോലിക്കിടെ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമനും ഇടത് സ്ഥാനാര്‍ത്ഥിയും പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയതായി പരാതി. കള്ളവോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീഷണിപ്പെടുത്തിയതെന്ന് അധ്യാപകനായ കെ. എം ശ്രീകുമാര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു വെളിപ്പെടുത്തല്‍.
ഉദുമ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബേക്കല്‍ കോട്ടയ്ക്കടുത്തുള്ള ആലക്കോട് ഗ്രാമത്തില്‍ ജി.എല്‍.പി.എസ് സ്‌കൂള്‍ കിഴക്കേ ഭാഗം വാര്‍ഡിലായിരുന്നു ശ്രീകുമാറിന് തെരഞ്ഞെടുപ്പ് ജോലിയുണ്ടായിരുന്നത്.
തെരഞ്ഞെടുപ്പ് നടന്ന ദിവസം രാവിലെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ മണികണ്ഠന്‍, എം.എല്‍.എ കുഞ്ഞിരാമന്‍ എന്നിവര്‍ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഭീഷണിയെന്നും ശ്രീകുമാര്‍ പറയുന്നു.
തങ്ങള്‍ പറയുന്നതനുസരിച്ച് കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ കാല് വെട്ടിക്കളയുമെന്നാണ് കുഞ്ഞിരാമന്‍ പറഞ്ഞതെന്ന് ശ്രീകുമാര്‍ പറഞ്ഞു. പൊലീസ് ഇതെല്ലാം കണ്ടു നില്‍ക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തെളിവുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ടെന്നും ശ്രീകുമാര്‍ പറഞ്ഞു.സംഭവം കളക്ടറെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും പ്രിസൈഡിംഗ് ഓഫീസര്‍ പറഞ്ഞു.
സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക