| Friday, 27th October 2017, 7:25 am

തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസ് സ്റ്റേഷനില്‍; ആര്‍.എസ്.എസില്‍ നിന്നു ഭീഷണിയുള്ളതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി മലപ്പുറം ജില്ലാ പൊലീസില്‍ അഭയം തേടി. യോഗ കേന്ദ്രത്തില്‍ തടവിലായിരുന്ന കൊണ്ടോട്ടി സ്വദേശിനിയാണ് മലപ്പുറം എസ്.പി ഓഫീസില്‍ പരാതിയുമായി എത്തിയത്.


Also Read: താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ യോഗിക്ക് സുരക്ഷയൊരുക്കാന്‍ ഗ്രാമവാസികളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു


പ്രണയം ഉപേക്ഷിച്ചില്ലെങ്കില്‍ കാമുകനെ വധിക്കുമെന്ന് ആര്‍.എസ്.എസ് ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസില്‍ പരാതി നല്‍കി. യോഗ കേന്ദ്രത്തില്‍ കടുത്ത പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും യുവതി പൊലീസിനോട് വ്യക്തമാക്കി.

യോഗ സെന്ററിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് യുവതി അവിടെ നിന്നും രക്ഷപ്പെട്ടത്. താന്‍ കഴിഞ്ഞ അഞ്ച് മാസമായി യോഗ കേന്ദ്രത്തിലാണെന്നും അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതാന്‍ യോഗ കേന്ദ്രം അനുമതി നല്‍കിയില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു.


Dont Miss: നവംബര്‍ എട്ട് 150 പേര്‍ മരണപ്പെട്ടതിന്റെ ദുഖാചരണ ദിനം; നോട്ടുനിരോധന വാര്‍ഷികം ആഘോഷിക്കുന്നതിനെതിരെ തരൂര്‍


നേരത്തെയും യോഗ കേന്ദ്രത്തിനെതിരെ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മിശ്രവിവാഹിതരായ ഹിന്ദുപെണ്‍കുട്ടികളെ പീഡിപ്പിച്ച് ഘര്‍വാപസി നടത്തുന്നു എന്ന ആരോപണം നേരിട്ടതിനെത്തുടര്‍ന്ന് യോഗ കേന്ദ്രത്തിനെതിരെ ഹൈക്കോടതി അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു.

കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി ഉത്തരവ്.

We use cookies to give you the best possible experience. Learn more