ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ദീപക് ശര്‍മക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് രണ്ട് വനിത ഫുട്‌ബോള്‍ താരങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഹിമാചല്‍ പ്രദേശ് ആസ്ഥാനമായുള്ള ഫുട്‌ബോള്‍ ക്ലബ്ബായ ഖാഡ് എഫ്.സയിലെ അംഗങ്ങളാണ് പരാതി ഉന്നയിച്ചത്. ഗോവയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വനിത ലീഗ് രണ്ടാം സീസണിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ശര്‍മ തങ്ങളെ മര്‍ദിച്ചതായി വനിത ഫുട്‌ബോള്‍ താരങ്ങള്‍ പറയുന്നു.
വെള്ളിയാഴ്ചയാണ് ഫുട്‌ബോള്‍ താരങ്ങള്‍ എ.ഐ.എഫ്.എഫിന് പരാതി നല്‍കിയത്. വ്യാഴാഴ്ചയാണ് ഇരുവരെയും മര്‍ദിച്ചതായി പറഞ്ഞത്. ഭക്ഷണം പാകം ചെയ്യുമ്പോഴായിരുന്നു ശര്‍മ ഇതുവരെയും ശാരീരികമായി ഉപദ്രവിച്ചത്. ഹിമാചല്‍ പ്രദേശ് ഫുട്‌ബോള്‍ അസോസിയേഷന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ആണോ ഇയാള്‍. സംഭവം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നും ഫുട്‌ബോള്‍ താരങ്ങള്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ പാലക് വര്‍മ എന്‍.ഡി.ടി.വിയോട് സംസാരിച്ചിരുന്നു.
‘ഏകദേശം പത്തര പതിനൊന്നു മണിയോടെ ഞാനും എന്റെ സഹതാരവും കൂടെ അടുക്കളയില്‍ ഭക്ഷണം തയ്യാറാക്കുകയായിരുന്നു, ആ സമയം ഞങ്ങളെ സാറിന്റെ റൂമിലേക്ക് വിളിച്ചു, എന്റെ കൂടെയുള്ള പെണ്‍കുട്ടി നമ്മള്‍ എന്ത് ചെയ്യും എന്ന് ചോദിച്ചു. തങ്ങള്‍ ഞങ്ങള്‍ ഭക്ഷണം തയ്യാറാക്കുകയാണെന്ന് പറഞ്ഞു. മദ്യലഹരിയില്‍ ആയിരുന്ന അയാള്‍ അപ്പോള്‍ പറഞ്ഞത് അത് വലിച്ചെറിയാനാണ്. അപ്പോഴേക്കും ഞാന്‍ കരഞ്ഞു തുടങ്ങി. ശേഷം അയാളെ ഒന്ന് തട്ടാതെ റൂമിലേക്ക് ഇടിച്ചു കയറി ഞങ്ങളെ മര്‍ദിക്കുകയായിരുന്നു. ശേഷം അയാള്‍ തിരിച്ചു പോയി,
ശേഷം അയാളുടെ ഭാര്യ നന്ദിത വന്ന് ഞങ്ങള്‍ക്ക് മോശം സംസ്‌കാരം ആണെന്ന് പറഞ്ഞു. ഇതേ തുടര്‍ന്ന് ഞങ്ങള്‍ പരാതി നല്‍കുകയായിരുന്നു. ഞങ്ങള്‍ക്ക് 21 വയസ്സ് മാത്രമാണ് ഉള്ളത്,’ ഫുട്‌ബോള്‍ താരം പറഞ്ഞു.
Content Highlight: Complaint Against The AIFF official who arrived drunk And beat up the female football players