ഹൈദരാബാദ്: സ്വയം പ്രഖ്യാപിത ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനെതിരെ ഹൈദരാബാദ് പൊലീസില്‍ പരാതി. ബാബറി മസ്ജിദ് വിഷയത്തില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പരാതി. എന്നാല്‍ പരാതിയില്‍ ഇതുവരെ പൊലീ,് കേസെടുത്തിട്ടില്ല.
സാമൂഹ്യപ്രവര്‍ത്തകനായ സെയ്ത് ഫയാസുദ്ദീനാണ് സൈദാബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബാബറി മസ്ജിദ് വിഷയത്തില്‍ അടുത്തിടെ രവിശങ്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ പരസ്യമായ വെല്ലുവിളിയാണെന്നാണ് പരാതി.
ബാബറി മസ്ജിദ് കേസില്‍ ഹിന്ദുക്കള്‍ക്ക് അനുകൂലമായ വിധി കോടതിയില്‍ നിന്നുണ്ടായില്ലെങ്കില്‍ ഇന്ത്യ സിറിയയായി മാറുമെന്നാണ് രവിശങ്കര്‍ പറഞ്ഞത്. ഇത് അപലപനീയമാണെന്ന് സെയ്ത് ഫയാസുദ്ദീന്‍ പറയുന്നു.
“രവിശങ്കറിന്റെ പ്രസ്താവന ന്യൂനപക്ഷങ്ങള്‍ക്കെതിരായ പരസ്യമായ വെല്ലുവിളി മാത്രമല്ല; മറിച്ച് രക്തച്ചൊരിച്ചില്‍ നടത്താന്‍ പാകത്തിന് രാജ്യത്തെ ഹിന്ദുക്കളെ പ്രകോപിപ്പിക്കുന്നതു കൂടിയാണ്. സുപ്രീംകോടതിയെ തുരങ്കം വെയ്ക്കുക കൂടിയാണ് രവിശങ്കര്‍ ചെയ്യുന്നത്. ഞങ്ങള്‍ കോടതിയെ ബഹുമാനിക്കുന്നു. എന്നാല്‍ രവിശങ്കര്‍ കോടതിയെ തന്നെ ഭീഷണിപ്പെടുത്തുന്നു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കുറ്റത്തിന് ഇത്തരം ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടണം.” -സെയ്ത് പറയുന്നു.
പൊലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ നേരിട്ട് കോടതിയെ സമീപിക്കുമെന്നും സെയ്ത് പറഞ്ഞു. അടുത്തിടെ ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് രവിശങ്കര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
വീഡിയോ: